Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജയലളിതയുടെ വസതിയായ വേദനിലയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കും; സർക്കാർ തലത്തിൽ ഇതേക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി; സ്മാരമാക്കാനുള്ള നീക്കത്തെ എതിർത്ത് പോയസ് ഗാർഡനിലെ ഹൗസ് ഓണേഴ്സ് അസോസിയേഷൻ; ജയലളിതയുടെ ആയിരം കോടി മതിപ്പു വരുന്ന സമ്പത്ത് സഹോദരന്റെ മക്കളായ ദീപ ജയകുമാറും ദീപക്കും; എസ്റ്റേറ്റും സ്വർണവും ബംഗ്ലാവുമായി കോളടിച്ചത് ഇവർക്ക്

ജയലളിതയുടെ വസതിയായ വേദനിലയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കും; സർക്കാർ തലത്തിൽ ഇതേക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി; സ്മാരമാക്കാനുള്ള നീക്കത്തെ എതിർത്ത് പോയസ് ഗാർഡനിലെ ഹൗസ് ഓണേഴ്സ് അസോസിയേഷൻ; ജയലളിതയുടെ ആയിരം കോടി മതിപ്പു വരുന്ന സമ്പത്ത് സഹോദരന്റെ മക്കളായ ദീപ ജയകുമാറും ദീപക്കും; എസ്റ്റേറ്റും സ്വർണവും ബംഗ്ലാവുമായി കോളടിച്ചത് ഇവർക്ക്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റസിഡന്റ്സ് അസോസിയേഷൻ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് സർക്കാർ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.

അതേസമയം സ്മാരകമാക്കി മാറ്റുന്നതിനെ എതിർത്തു കൊണ്ട് പോയസ്ഗാർഡനിലെ നാട്ടുകാരാണ് രംഗത്തുവന്നത്. ജയലളിതയുടെ വസതി സ്മാരകമായി മാറ്റുകയാണെങ്കിൽ, ആയിരക്കണക്കിന് ആളുകൾ സ്ഥിരമായി ഈ സ്ഥലം സന്ദർശിക്കാൻ ഇടയുണ്ടെന്നും അത് തങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാർഡൻ, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

ഒരു വസതിയെ സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ സ്നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തിൽ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി. ഹർജിക്കാരുടേത് വെറും ആശങ്കമാത്രമാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഹർജി തള്ളി. വേദനിലയം സ്മാരകമായി മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനുമായി വേദനിലയത്തിന്റെ താൽക്കാലിക കൈവശാവകാശത്തിനായി കഴിഞ്ഞ മെയിൽ തമിഴ്‌നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിത നൽകിയ സത്യവാങ്മൂലത്തിൽ 118 കോടിയുടെ സ്വത്താണു കാണിച്ചിരിക്കുന്നത്. ഈ സ്വത്തുകളുടെ അവകാശം സഹോദരന്റെ മക്കളായ ദീപയും ദീപക്കിനുമായിരിക്കുമെന്ന് കോടതി പറഞ്ഞിട്ടുണട്്. ജയയുടെ സ്വത്ത് മേൽനോട്ടത്തിനു അഡ്‌മിനിസ്‌ട്രേറ്ററെ നിയമക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവർത്തകൻ പുകഴേന്തി നൽകിയ ഹർജിയിൽ സ്വത്തുക്കളുടെ മൂല്യം 913 കോടി. ഇതു 1000 കോടിയിലേറെ വരാമെന്നു ഹർജിയിലെ വാദത്തിനിടെ പരാമർശിക്കുകയും ചെയ്തു.

ജയയുടെ താമസസ്ഥലമായിരുന്ന പോയസ്ഗാർഡനിലെ വേദ നിലയം സ്മാരകമാക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശിച്ചു. ആവശ്യമെങ്കിൽ അതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാം. സ്മാരകം വേണമെന്നു നിർബന്ധമാണെങ്കിൽ ചെറിയൊരു ഭാഗം അതിനായി ഉപയോഗിക്കാമെന്നു ജസ്റ്റിസ് ആർ.കൃപാകരൻ, അബ്ദുൽ ഖുദ്ദൂസ് എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു. വേദനിലയം ഏറ്റെടുത്തു സ്മാരകമാക്കുന്നതിനു ഈയിടെ ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്‌നാട് സർക്കാരിനു കനത്ത തിരിച്ചടി നൽകുന്നതാണു വിധി. സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്തുവാങ്ങി ഏറ്റെടുക്കുന്നതിനു പകരം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

മൂന്നു വർഷം മുൻപ് ജയലളിത മരിക്കുമ്പോൾ തന്റെ സ്വത്ത് വകകൾക്കു പിന്തുടർച്ചവകാശിയെ നിശ്ചയിച്ചിരുന്നില്ല. നേരിട്ടുള്ള അവകാശികളില്ലാത്തതിനാൽ, ഹിന്ദു പിന്തുടർച്ചവകാശ നിയമപ്രകാരം രണ്ടാംനിര അവകാശികളായ തങ്ങൾക്കു സ്വത്തു വകകൾ കൈകാര്യം ചെയ്യുന്നതിനു അധികാരം വേണമെന്നാവശ്യപ്പെട്ടു ദീപയും ദീപക്കുമാണു ഹൈക്കോടതിയെ സമീപിച്ചത്. സ്വത്തുവകകളുടെ കൈകാര്യകർത്താവായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവർത്തകൻ കെ.പുകഴേന്തി സമർപ്പിച്ച ഹർജി കോടതി തള്ളി.

സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാനുള്ള സന്നദ്ധത ദീപകും ദീപയും വാദത്തിനിടെ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, ട്രസ്റ്റിനായി സ്വത്തുക്കളിൽ ചിലതു മാറ്റിവയ്ക്കണമെന്നു നിർദേശിച്ചു. ഏതെല്ലാം സ്വത്തെന്നതു തീരുമാനിക്കാൻ ദീപക്കിനും ദീപയ്ക്കും വിവേചനാധികാരമുണ്ട്. ട്രസ്റ്റ് രൂപീകരണത്തിനായി കൈക്കൊണ്ട നടപടികൾ എട്ടാഴ്ചക്കകം കോടതിയെ അറിയിക്കണം. പോയസ്ഗാർഡൻ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ അതിനു ദീപക്കിന്റെയും ദീപയുടെയും അനുമതി വേണം. അർഹമായ നഷ്ടപരിഹാരം നൽകണം.സ്വകാര്യ സ്വത്ത് സർക്കാർ വില കൊടുത്തു വാങ്ങാനാരംഭിച്ചാൽ അതിനു അവസാനുമുണ്ടാകില്ലെന്നു കോടതി പറഞ്ഞു. നഗര മധ്യത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടമാണു വേദനിലയം. ഇതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതു പരിഗണിക്കണം. സ്മാരകം കൂടിയേ തീരൂവെന്നാണെങ്കിൽ ചെറിയൊരു ഭാഗം മാത്രം ഇതിനായി ഉപയോഗിക്കാമെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു.

കൊടനാട് എസ്റ്റേറ്റ് ഉൾപ്പെടെ ജയലളിതയ്ക്കു ഓഹരി വിഹിതമുള്ള ഒട്ടേറെ സ്വത്തു വകകളിൽ തോഴി ശശികലയ്ക്കും നിയമപരമായ പങ്കാളിത്തമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷാ കാലാവധി കഴിഞ്ഞു ശശികല അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമ്പോൾ ജയയുടെ സ്വത്തിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP