Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഴ്ചകൾക്ക് ശേഷം അച്ഛൻ വീട്ടിലെത്തിയത് മദ്യപിച്ച് ലക്ക് കെട്ട്; കുട്ടികളുടെ പുസ്തകങ്ങൾ ചവിട്ടിയരച്ച പിതാവ് ഓൺലൈൻ ക്ലാസ് കണ്ടുകൊണ്ടിരുന്ന ടി.വിയും തല്ലിപ്പൊട്ടിച്ചു

ആഴ്ചകൾക്ക് ശേഷം അച്ഛൻ വീട്ടിലെത്തിയത് മദ്യപിച്ച് ലക്ക് കെട്ട്; കുട്ടികളുടെ പുസ്തകങ്ങൾ ചവിട്ടിയരച്ച പിതാവ് ഓൺലൈൻ ക്ലാസ് കണ്ടുകൊണ്ടിരുന്ന ടി.വിയും തല്ലിപ്പൊട്ടിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: ആഴ്ചകൾക്ക് ശേഷം മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലെത്തിയ പിതാവ് കുട്ടികൾ ഓൺലൈൻ ക്ലാസ് കണ്ടുകൊണ്ടിരുന്ന ടി.വിയും തല്ലിപ്പൊട്ടിച്ചു. പുന്നപ്രയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അച്ഛന്റെ വരവറിഞ്ഞ അമ്മ ഭയത്തോടെ മുന്നിലേക്കുവന്ന് കാലുപിടിച്ച് പറഞ്ഞെങ്കിലും കൂട്ടാക്കാതിരുന്ന പിതാവ് കുട്ടികളുടെ പാഠപുസ്തകങ്ങൾ ചവിട്ടി അരച്ച ശേഷം ടി.വിയും തല്ലിപ്പൊട്ടിക്കുക ആയിരുന്നു.

അച്ഛന്റെ വരവറിഞ്ഞ് അടുക്കളയിൽ തലേന്നുവെച്ച ചോറ് തിളപ്പിച്ചൂറ്റുകയായിരുന്ന അമ്മ ഭയത്തോടെ മുന്നിലേക്കുവന്ന് കാലുപിടിച്ച് പറഞ്ഞു, 'കുഞ്ഞുങ്ങൾ പഠിക്കുന്നത് ഓർത്തെങ്കിലും ഒച്ചവെക്കല്ലേ'. മക്കളെ നോക്കാതെ അയാൾ ഭാര്യക്കുനേരെ ചീറി. കുട്ടികളുടെ പുസ്തകങ്ങൾ ചവിട്ടിയരച്ചു. പിന്നെ, അവർ കണ്ടുകൊണ്ടിരുന്ന ടി.വി. എടുത്ത് വെളിയിലേക്ക് എറിഞ്ഞു. കുട്ടികളുടെ കൂട്ടക്കരച്ചിൽ.

ടി.വി. തകർക്കരുതേയെന്ന് അമ്മയും മക്കളും കേണപേക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ടി.വി. മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. വിവരമറിഞ്ഞ് പുന്നപ്ര ഗവ. സി.വൈ.എം.എ. സ്‌കൂൾ അദ്ധ്യാപിക എസ്.സിന്ധു തന്റെ കൂട്ടുകാരുടെ സഹകരണത്തോടെ ഒരു ടി.വി.യും ഡിഷും വാങ്ങിക്കൊടുത്ത് കുട്ടികളെ സമാധാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP