Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമജന്മഭൂമിയിൽ നിന്നു ലഭിച്ച ബുദ്ധമാതാവശിഷ്ടങ്ങൾ സംരക്ഷിക്കണം; അയോധ്യയിൽ ബുദ്ധസന്യാസിമാരുടെ സത്യഗ്രഹം

രാമജന്മഭൂമിയിൽ നിന്നു ലഭിച്ച ബുദ്ധമാതാവശിഷ്ടങ്ങൾ സംരക്ഷിക്കണം; അയോധ്യയിൽ ബുദ്ധസന്യാസിമാരുടെ സത്യഗ്രഹം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാമജന്മഭൂമിയിൽ നിന്നു ലഭിച്ച ബുദ്ധമാതാവശിഷ്ടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിൽ ബുദ്ധസന്യാസിമാരുടെ സത്യഗ്രഹം. രാമജന്മഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിനു ഭൂമി നിരപ്പാക്കുമ്പോൾ ചില പ്രതിമകളും അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇത് നേരത്തേയുണ്ടായിരുന്ന ബുദ്ധനഗരമായ സാകേതിലെ ചില ബുദ്ധവിഹാരങ്ങളുടെയും ആരാധനാലയങ്ങളുടേതുമാണെന്നും ഇത് യുനെസ്‌കോ ഏറ്റെടുത്തു സംരക്ഷിക്കണമെന്നുമാണ് സന്യാസിമാരുടെ ആവശ്യം.

ബിഹാറിൽ നിന്നെത്തിയ ഓൾ ഇന്ത്യ ആസാദ് ബുദ്ധിസ്റ്റ് ആർമി നേതാവ് ഭാണ്ഡേയ ബുദ്ധശരൺ കേസരിയയും സഹപ്രവർത്തകനുമാണ് അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് ഓഫിസിനു മുൻപിൽ സമരം തുടങ്ങിയത്. ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന കലക്ടറുടെ അറിയിപ്പിനെത്തുടർന്നു സമരം തൽക്കാലത്തേക്കു നിർത്തി. എന്നാൽ യുനെസ്‌കോയുടെ നേതൃത്വത്തിൽ രാമജന്മഭൂമിയിൽ ഖനനം നടത്തി ബാക്കി അവശിഷ്ടങ്ങൾ കൂടി കണ്ടെടുക്കണമെന്നും അതു ചെയ്യാതെ ക്ഷേത്രനിർമ്മാണം ആരംഭിച്ചാൽ സമരം തുടങ്ങുമെന്നും ബുദ്ധ സന്യാസിമാർ വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനോട് എതിർപ്പില്ല. പക്ഷേ അവശിഷ്ടങ്ങൾ കണ്ടെടുത്ത് സംരക്ഷിക്കണമെന്നാണ് ബുദ്ധ സന്യാസിമാരുടെ ആവശ്യം. ബുദ്ധനഗരമായ സാകേത് കോസല രാജാവ് നിർമ്മിച്ചതാണെന്നാണ് ബുദ്ധമത വിശ്വാസം. കഴിഞ്ഞ മാസം ഭൂമി നിരപ്പാക്കുമ്പോൾ ഒരു ശിവലിംഗവും അനേകം പ്രതിമകളും ചില കെട്ടിടാവശിഷ്ടങ്ങളും ലഭിച്ചതായി രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ട്രസ്റ്റ് അറിയിച്ചിരുന്നു. ഇതെന്താണെന്നു പരസ്യപ്പെടുത്തണമെന്നും ബുദ്ധസന്യാസിമാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP