Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ്എസ്സിയിലേക്കുള്ള ഭീമൻ യന്ത്രവുമായി 74 ടയറുകളുള്ള പടുകൂറ്റൻ ലോറി തിരുവനന്തപുരത്തെത്തി; വൈദ്യുതികമ്പികളും മരച്ചില്ലകളും മുറിച്ചുമാറ്റിയുള്‌ല ലോറിയുടെ യാത്രയ്ക്ക് വഴിയൊരുക്കുന്നത് 32 ജീവനക്കാർ ചേർന്ന്: ഒരു വർഷം മുമ്പ് മുംബൈയിൽ നിന്നും പുറപ്പെട്ട വാഹനം ഇന്ന് വി എസ്എസ്സിയിലെത്തിക്കും

വി എസ്എസ്സിയിലേക്കുള്ള ഭീമൻ യന്ത്രവുമായി 74 ടയറുകളുള്ള പടുകൂറ്റൻ ലോറി തിരുവനന്തപുരത്തെത്തി; വൈദ്യുതികമ്പികളും മരച്ചില്ലകളും മുറിച്ചുമാറ്റിയുള്‌ല ലോറിയുടെ യാത്രയ്ക്ക് വഴിയൊരുക്കുന്നത് 32 ജീവനക്കാർ ചേർന്ന്: ഒരു വർഷം മുമ്പ് മുംബൈയിൽ നിന്നും പുറപ്പെട്ട വാഹനം ഇന്ന് വി എസ്എസ്സിയിലെത്തിക്കും

സ്വന്തം ലേഖകൻ

ബാലരാമപുരം: വി എസ്എസ്സിയിലേക്കുള്ള ഭീമൻ യന്ത്രവുമായി 74 ടയറുകളുള്ള പടുകൂറ്റൻ ലോറി തിരുവനന്തപുരത്തെത്തി. കരമന-കളിയിക്കാവിള ദേശീയപാതയിൽ രണ്ടാം ഘട്ടം വികസനത്തിന്റെ ഭാഗമായി പണി പൂർത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാർ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെയാണ് ഇന്നലെ ഈ പടുകൂറ്റൻ വാഹനം കടന്നു പോയത്. ചറു റോഡുകളിൽ നിറഞ്ഞോടിയ വാഹനത്തിന് 32 ജീവനക്കാർ ചേർന്നാണ് വഴിയൊരുക്കുന്നത്.

മുംബൈയിൽ നിന്ന് വട്ടിയൂർക്കാവ് വി എസ്എസ്സിയിലേക്കുള്ള ഭീമൻ യന്ത്രവും അനുബന്ധ വാഹനങ്ങളുമാണ് ഈ പടുകൂറ്റൻ ലോറിയിലുള്ളത്. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് വഴി കളിയിക്കാവിളയിൽ കേരള അതിർത്തിയിലെത്തിയ ഈ ലോറി ഇന്നലെ രാവിലെ നെയ്യാറ്റിൻകര കൂട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് വൈകിട്ടോടെ നഗരത്തിൽ പ്രവേശിച്ചു. അംബർനാഥിൽ നിർമ്മിച്ച എയ്റോസ്പേസ് ഓട്ടോ ക്ലേവ് എന്ന യന്ത്രമാണ് വി എസ്എസ്സിക്കു വേണ്ടി ലോറിയിൽ കൊണ്ടുവന്നത്. ഇത് ഇന്നോ നാളെയോ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് അധികൃതരുടെ ശ്രമം.

70 ടൺ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുണ്ട്. ലോറിക്കു കടന്നുപോകാനായി റോഡിനു കുറുകെയുള്ള വൈദ്യുതികമ്പികളും മരച്ചില്ലകളും മുറിച്ചുമാറ്റിയായിരുന്നു സഞ്ചാരം. കടന്നുപോകുന്ന പ്രദേശത്തെ പൊലീസും വൈദ്യുതി ബോർഡ് ജീവനക്കാരും കിണഞ്ഞ് ശ്രമിച്ചാണ് ഇതിനെ ഇന്നലെ നഗരത്തിലെത്തിച്ചത്. ഒരു വർഷം മുമ്പാണ് വാഹനം മുംബെയിൽ നിന്ന് യാത്രതിരിച്ചത്. നാല് സംസ്ഥാനങ്ങൾ പിന്നിട്ടായിരുന്നു യാത്ര. മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരാണ് അനുഗമിക്കുന്നത്.രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് യന്ത്രം എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP