Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുൻപ് ഫലമറിയാമെന്ന പേരിൽ വാട്‌സാപ്പിൽ ലിങ്ക്; തുറന്ന് നോക്കിയപ്പോൾ അശ്ലീല വെബ്‌സൈറ്റ്: പുലിവാല് പിടിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുൻപ് ഫലമറിയാമെന്ന പേരിൽ വാട്‌സാപ്പിൽ ലിങ്ക്; തുറന്ന് നോക്കിയപ്പോൾ അശ്ലീല വെബ്‌സൈറ്റ്: പുലിവാല് പിടിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുൻപ് ഫലമറിയാമെന്ന പേരിൽ വാട്‌സാപ്പിൽ പ്രചരിച്ച ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാർത്ഥികളും ഞെട്ടി. അശ്ലീല വെബ്‌സൈറ്റിന്റെ ലിങ്കാണ് വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. 'വാർത്താജാലകം' എന്ന പേരിലാണ് പത്ത് അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുൻപാണ് ഈ സന്ദേശം പലർക്കും ലഭിച്ചത്. തുടർന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പുലിവാല് പിിടിച്ചു.

വിദ്യാർത്ഥികൾക്ക് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉൾപ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാഭവൻ എന്നതിന് 'paressabhavan' എന്നാണ് പേരുനൽകിയത്. ഇത്തരത്തിൽ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങൾ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്.

കിട്ടിയ ലിങ്ക് അദ്ധ്യാപകരിൽ പലരും ലിങ്കുകൾ പരിശോധിക്കാതെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ചില അദ്ധ്യാപകർ വാട്‌സാപ് സ്റ്റാറ്റസ് ആയും ഈ സന്ദേശമിട്ടിരുന്നു. ഫലപ്രഖ്യാപനം നടന്നശേഷം ഫലമറിയാനായി ലിങ്കുകളിൽ ക്ലിക്കുചെയ്ത രക്ഷിതാക്കളും വിദ്യാർത്ഥികളും അശ്ലീല ദൃശ്യങ്ങൾ കണ്ട് അമ്പരന്നു. സ്‌കൂൾ ഗ്രൂപ്പുകളിൽ വ്യാപക പരാതികളാണ് ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP