Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേർന്ന്; വിൽപ്പനയും ലാഭവിഹിതം നൽകലും ജലാൽ; സ്വപ്‌നാ സുരേഷും സരിത്തും കാരിയർമാർ; ദുബായിലെ ഇടനിലക്കാരൻ ഫെസൽ ഫരീദും; കരിപ്പൂരിലെ അലിയും ഷാഫിയും കണ്ണികൾ; നയതന്ത്ര കടത്തിൽ നിർണ്ണായകമായത് കോൺസുലേറ്റുമായുള്ള ബന്ധം; എല്ലാത്തിനും മറയായി ശിവശങ്കറുടെ പിന്തുണയും; അരുൺ ബാലചന്ദ്രനും സംശയനിഴലിൽ; സ്വപ്‌നയുടെ വഴിയേ പോയി എൻഐഎ കണ്ടെത്തിയത് ഭീകര ബന്ധങ്ങൾ

പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേർന്ന്; വിൽപ്പനയും ലാഭവിഹിതം നൽകലും ജലാൽ; സ്വപ്‌നാ സുരേഷും സരിത്തും കാരിയർമാർ; ദുബായിലെ ഇടനിലക്കാരൻ ഫെസൽ ഫരീദും; കരിപ്പൂരിലെ അലിയും ഷാഫിയും കണ്ണികൾ; നയതന്ത്ര കടത്തിൽ നിർണ്ണായകമായത് കോൺസുലേറ്റുമായുള്ള ബന്ധം; എല്ലാത്തിനും മറയായി ശിവശങ്കറുടെ പിന്തുണയും; അരുൺ ബാലചന്ദ്രനും സംശയനിഴലിൽ; സ്വപ്‌നയുടെ വഴിയേ പോയി എൻഐഎ കണ്ടെത്തിയത് ഭീകര ബന്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അന്വേഷണത്തിൽ നിറയുന്നത് ഗൂഡാലോചകരുടെ ആഴങ്ങൽ. എൻ.ഐ.എ. അന്വേഷണം ഉന്നതരിലേക്കു നീളുമ്പോൾ അതിന്റെ ഗൂഡോചനയും പുറത്തു വരും. സ്വർണം പോയ വഴിയാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

മുഖ്യ ആസൂത്രകർ സന്ദീപ് നായരും കെ.ടി. റമീസുമെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. ഒന്നാംപ്രതി പി.എസ്. സരിത്തും രണ്ടാംപ്രതി സ്വപ്ന സുരേഷും കാരിയർമാർ മാത്രമെന്നും തെളിയുന്നു. സ്വർണക്കടത്തിനു പണം മുടക്കുന്നവരെ കണ്ടെത്തുന്നത് എ.എം. ജലാലും സന്ദീപും റമീസും ചേർന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണം വിൽക്കുന്നതും പണം മുടക്കിയവർക്കു ലാഭവിഹിതം നൽകുന്നതും ജലാലാണ്. ഇതിന് അപ്പുറത്തേക്കുള്ള അറസ്റ്റുകളും ഇനി സംഭവിക്കും. അതിനിടെ അന്വേഷണം അരുൺ ബാലചന്ദ്രനിലേക്ക് നീളുകയാണ്.

കസ്റ്റംസ് സ്വർണ്ണ കള്ളക്കടത്തിൽ ഇപ്പോൾ അന്വേഷണം ക്രമീകരിക്കുകയാണ്. എന്നാൽ കള്ളക്കടത്തു സ്വർണം പോയവഴിയിലെ തീവ്രവാദ-ഹവാല ബന്ധങ്ങളെപ്പറ്റിയുള്ള ഊർജിത അന്വേഷണത്തിലാണ് എൻ.ഐ.എ. മലബാറിൽ വേരുപിടിച്ചിരിക്കുന്ന കള്ളക്കടത്ത് അധോലോകത്തെപ്പറ്റിയുള്ള സൂചനകളുടെ പിന്നാലെയാണ് അവർ.അതേസമയം, കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ രണ്ട് മലപ്പുറം സ്വദേശികൾകൂടി അറസ്റ്റിലായിട്ടുണ്ട്. അതായത് അതിവേഗമാണ് എൻഐഎയുടെ നീക്കങ്ങൾ.

കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരവാസികളായ ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ പി. മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈലിൽ അംജത് അലി (51) എന്നിവരാണ് അറസ്റ്റിലായത്. സ്വർണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തു. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അലിയും മുഹമ്മദ് ഷാഫിയുമുണ്ട്. നെടുമ്പാശേരി സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട മൂവാറ്റുപുഴ സംഘത്തിലെ പ്രധാനി ഫൈസൽ ഫരീദിനു നയതന്ത്ര സ്വർണക്കടത്തിലും പങ്കുണ്ട്. ഗൾഫിൽനിന്നു സ്വർണം കയറ്റിവിടുന്നതു ഫൈസലാണ്. റമീസ് ഉൾപ്പെടെയുള്ള ഇടനിലക്കാർ മുഖേനയാണു സ്വർണം കൈമാറുന്നത്.

വിദേശത്തുനിന്ന് എത്തിച്ച് സ്വർണം സുരക്ഷിതമായി കടത്തിക്കൊടുക്കുന്നത് സ്വപ്നയും സരിത്തും ചേർന്നാിരുന്നു. സാഹചര്യങ്ങൾ അനുകൂലമെന്ന് വരുമ്പോൾ ജലാലിനെ ബന്ധപ്പെട്ട് സന്ദീപും റമീസും നീക്കം തുടങ്ങും. ദുബായിൽനിന്നു വൻതോതിൽ സ്വർണം വാങ്ങുന്നതിനു ധനസമാഹരണം നടത്തുന്നത് ജലാലാണ്. വൻലാഭം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം ശേഖരിക്കും. ഇതു പിന്നീട് സന്ദീപും റമീസും വഴി ഹവാല മാർഗത്തിലൂടെ യുഎഇയിലേക്ക് എത്തിക്കും. ഫൈസൽ ഫരീദ് ദുബായിലെ ഏജന്റാകും. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി ഈ സ്വർണം പിന്നീട് ഡിപ്ലോമാറ്റിക് ബാഗേജ് ആയും കാർഗോ വഴിയും ഫരീദ് നാട്ടിലേക്ക് അയക്കും. കോൺസുലേറ്റ് ഉന്നതരുമായുള്ള ബന്ധം ദുരുപയോഗിച്ച് യാതൊരു പരിശോധനയും കൂടാതെ സ്വപ്നയും സരിത്തും ഈ സ്വർണം കള്ളക്കടത്തുകാരിലേക്ക് എത്തിക്കും.

സ്വർണവുമായി യാത്ര ചെയ്യാൻ ജലാൽ ഉപയോഗിച്ച രഹസ്യ അറയുള്ള കാർ കേസിലെ പ്രധാന തെളിവാണ്. ലാഭവിഹിതം ബന്ധപ്പെട്ട എല്ലാവർക്കുമായി പങ്കുവച്ചിരുന്നതും ജലാൽ ആണ്. സ്വർണക്കടത്ത് വഴി ഏറ്റവുമധികം പണം സമ്പാദിച്ചിരുന്നത് റമീസും സന്ദീപുമായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിയ സ്വർണം 12 തവണ യു.എ.ഇ. കോൺസുലേറ്റിലെത്തിച്ചെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ നിർണ്ണായകമാണ്. സ്വപ്നയും സരിത്തും കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന സമയത്തും അതിനുശേഷവും കോൺസുലേറ്റ് പരിസരം കള്ളക്കടത്ത് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നെന്നാണ് ചോദ്യംചെയ്യലിനിടെ വ്യക്തമായത്. ഇതോടെ കേസിന് പുതിയ മാനം കൈവരികയാണ്.

യു.എ.ഇ.യുടെ വ്യാജമുദ്രയും നയതന്ത്ര ബാഗേജിനുള്ള വ്യാജ സ്റ്റിക്കറും പ്രതികൾ ഉണ്ടാക്കിയെന്നാണു പറഞ്ഞിരുന്നത്. വിമാനത്താവളത്തിലെത്തുന്ന സ്വർണം സരിത്തോ സ്വപ്നയോ സന്ദീപ് നായരുടെ വർക്ഷോപ്പിൽ എത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് 12 തവണ സ്വർണം കോൺസുലേറ്റിലെത്തിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ. ഇതോടെ കള്ളക്കടത്ത് ഉന്നതർ അറിഞ്ഞിരുന്നോ എന്ന സംശയം ബലപ്പെടുകയാണ്. വിമാനത്താവളത്തിൽനിന്ന് കോൺസുലേറ്റ് മുദ്രയുള്ള വാഹനത്തിൽ മാത്രമേ നയതന്ത്ര ബാഗ് കൊണ്ടുപോകാൻ അനുവദിക്കൂ.

ഈ വാഹനം കോൺസുലേറ്റ് പരിസരത്ത് എത്തിച്ചാണ് 12 തവണ ബാഗ് ഇടപാടുകാർക്ക് കൈമാറിയത്. ഒരുതവണ കരമനയിലെ ജിംനേഷ്യത്തിൽവെച്ചും സ്വർണം കൈമാറിയതായി വിവരം ലഭിച്ചു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP