Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടിപതിയായി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ; ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചപ്പോൾ പൂണെ സ്വദേശി മാലതി ദാസിന് സ്വന്തമായത് ഏഴരക്കോടി രൂപ; ആവശ്യമുള്ള പണമെടുത്ത് ബാക്കി വരുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുമെന്ന് അജ്മാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടിപതിയായി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ; ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചപ്പോൾ പൂണെ സ്വദേശി മാലതി ദാസിന് സ്വന്തമായത് ഏഴരക്കോടി രൂപ; ആവശ്യമുള്ള പണമെടുത്ത് ബാക്കി വരുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുമെന്ന് അജ്മാൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ

സ്വന്തം ലേഖകൻ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇത്തവണ പൂണെ സ്വദേശിയായ അജ്മനിലെ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ മാലതി ദാസിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഓൺലൈനായി എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടു വന്നപ്പോൾ ഏഴര കോടിയിലേറെ (10 ലക്ഷം യുഎസ് ഡോളർ) രൂപയാണ് അദ്ധ്യാപികയ്ക്ക് സമ്മാനമായി ലഭിച്ചത്.

തന്റെ സ്‌കൂളിലെ വിദ്യാർത്ഥികൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച ഈ വമ്പൻ സമ്മാനം ഇരട്ടിമധുരം പകരുന്നതായി അദ്ധ്യാപിക പറഞ്ഞു. ഭാഗ്യദേവതയുടെ വലിയ അനുഗ്രഹമാണ് ഉണ്ടായത്. പണം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കുമെന്നും അദ്ധ്യാപിക പറയുന്നു. 32 വർഷമായി കുടുംബത്തോടൊപ്പം അജ്മാനിലാണ് മാലതി ദാസ് താമസിക്കുന്നത്.

ജൂൺ 26നാണ് അദ്ധ്യാപിക ഓൺലൈനായി ടിക്കറ്റെടുത്തത്. നാട്ടിലേയ്ക്ക് പോകുമ്പോൾ വിമാനത്താവളത്തിൽ നിന്നും പതിവായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇവർക്ക് ആദ്യമായാണ് ഭാഗ്യം ലഭിക്കുന്നത്. ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു. നാഗ്പൂരിൽ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഹെഡ്‌മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു.

ഇവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മകൾ അജ്മാൻ ഇന്ത്യൻ സ്‌കൂളിൽ തന്നെ ഓപ്പറേഷൻ മാനേജറാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 165ാമത്തെ ഇന്ത്യനാണ് ഇവർ. ഇന്ത്യക്കാരാണ് ഏറ്റവുമേറെ ടിക്കറ്റെടുക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ക്രുണാൾ മിതാനി ആഡംബര ബൈക്ക് സ്വന്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP