Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സ്വപ്‌ന സുരേഷിന്റെ ഫോൺ രേഖകളിൽ ജനം ടിവി അവതാരകൻ അനിൽ നമ്പ്യാർ; മനോരമ ന്യൂസിലെ അവതാരകൻ അയ്യപ്പദാസ് കള്ളക്കടത്ത് കേസ് പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം': സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തകരെ സംശയത്തിന്റെ നിഴലിലാക്കി സൈബർ സഖാക്കളുടെ പ്രചാരണം; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്ന സ്ഥാപനമാണ് പ്രചാരണത്തിന് പിന്നിലെന്ന് അനിൽ നമ്പ്യാർ; കുപ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് അയ്യപ്പദാസ്

'സ്വപ്‌ന സുരേഷിന്റെ ഫോൺ രേഖകളിൽ ജനം ടിവി അവതാരകൻ അനിൽ നമ്പ്യാർ; മനോരമ ന്യൂസിലെ അവതാരകൻ അയ്യപ്പദാസ് കള്ളക്കടത്ത് കേസ് പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം': സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തകരെ സംശയത്തിന്റെ നിഴലിലാക്കി സൈബർ സഖാക്കളുടെ പ്രചാരണം; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്ന സ്ഥാപനമാണ് പ്രചാരണത്തിന് പിന്നിലെന്ന് അനിൽ നമ്പ്യാർ; കുപ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് അയ്യപ്പദാസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തലസ്ഥാനത്തെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ കുരുക്കിലാക്കാൻ ലക്ഷ്യമിട്ട് സിപിഎം സൈബർ സഖാക്കൾ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും കള്ളക്കടത്ത് കേസിലെ പ്രതികൾക്കുംം തമ്മിൽ ഉറ്റസൗഹൃദമുണ്ടെന്ന് തെളിഞ്ഞതോടെയാണ് പ്രതിരോധവുമായി സൈബർ പോരാളികൾ അരയും തലയും മുറുക്കി ഇറങ്ങിയത്. മനോരമ ന്യൂസിലെ അയപ്പദാസിനെയും ജനം ടിവിയിലെ അനിൽ നമ്പ്യാരെയും ലാക്കാക്കിയാണ് കുപ്രചാരണം. അതിരുകടന്നപ്പോൾ ഇരുമാധ്യമ പ്രവർത്തകരും മറുപടിയുമായി ഫേസ്‌ബുക്കിലെത്തി.

്ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററും വാർത്താവതാരകനുമായ അനിൽ നമ്പ്യാർ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഉണ്ട് എന്നതാണ് ഒന്നാമത്തെ ആരോപണം. നിരവധി തവണ ഇരുവരും ഫോണിൽ സംസാരിച്ചതായും സ്വപ്‌ന ഒളിവിലായിരുന്ന ജൂലൈ അഞ്ചിനാണ് കോളുകളെന്നും സൈബർ സഖാക്കൾ ആരോപിക്കുന്നു. ബിജപി ആഭിമുഖ്യമുള്ള ചാനലിലെ അവതാരകൻ എന്ന നിലയിലാണ് ആരോപണത്തിന് ചൂട് കൂട്ടുന്നത്. 9895721744 എന്ന അനിൽ നമ്പ്യാരുടെ പേഴ്‌സണൽ ഫോണിൽ നിന്നാണ് സ്വപ്‌നയെ വിളിച്ചതെന്നും പ്രചരിപ്പിക്കുന്നു. ദുബായിൽ വച്ച് നടന്ന് ചടങ്ങിൽ സ്വർണക്കള്ളക്കടത്ത് കേസ് പ്രതിക്കൊപ്പം നിൽക്കുന്നു എന്ന മട്ടിലാണ് മനോരമ ന്യൂസിലെ അയ്യപ്പദാസിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

താൻ സ്വപ്നയെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്ത നൽകുന്നതിന്
 വേണ്ടിയാണ് വിളിച്ചതെന്ന് അനിൽ നമ്പ്യാർ വിശദീകരിക്കുന്നു:

'ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.
ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ
സ്വപ്നയെ വിളിച്ചന്വേഷിച്ചത്.

മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ്
സ്വപ്ന മറുപടി നൽകിയത്. ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.
കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.'

വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണെന്നും അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ എന്നും അനിൽ നമ്പ്യാർ പറയുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണപൂപം ഇങ്ങനെ:

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെതത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു.കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്.

മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് വളരെ കൂളായാണ് സ്വപ്ന മറുപടി നൽകിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു.കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി.

കോൺസുൽ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരിച്ചു വിളിക്കാമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത് സംപ്രേഷണം ചെയ്യുകയുമായിരുന്നു. ജനം ടിവിയുടെ വാർത്താ ബുള്ളറ്റിൻ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

യുഎഇ കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ
അവരെ വിളിച്ചത്.

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെന്റെ ജോലിയാണ്. ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.

ഒരു കാര്യം കൂടി പറയട്ടെ.വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്. അതുകൊണ്ട് തന്നെ വാർത്തയുടെ
പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

മനോരമ ന്യൂസിലെ അയ്യപ്പദാസിന്റെ വിശദീകരണം ഇങ്ങനെ

സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങൾ വരുത്തി വാർത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതായും അറിഞ്ഞു.

അതിൽ ഉള്ളത് ഞാൻ തന്നെയാണ്. മാസ്റ്റർ വിഷൻ ഇന്റർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തു. (ചിത്രങ്ങൾ താഴെ). ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായി. മാധ്യമ പ്രവർത്തകരായി എന്നെയും സ്മൃതി പരുത്തിക്കാടിനെയും ടി എം ഹർഷനെയും ക്ഷണിച്ചു. ഒരത്യാവശ്യം മൂലം ഹർഷന് വരാനായില്ല.

പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു.

ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓർക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതിൽ കൂടുതൽ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാർത്താ പരിപാടികൾക്കും അല്ലാതെയുമായി പോകുമ്പോൾ പരിചയപ്പെടുന്നവരിൽ മിക്കവാറും പേരെ പിന്നീട് ഓർക്കാറുമില്ല, പേരുപോലും.എന്നെ അറിയുകയും സ്‌നേഹിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയാണ് ഈ പറച്ചിൽ. തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അറിയിക്കട്ടെ.

ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ അനുകൂലിച്ചും എതിർത്തും കമന്റുകളുടെ പെരുമഴ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP