Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് ട്രംപ് ഭരണകൂടം; ആശ്വാസമാകുക ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക്

വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് ട്രംപ് ഭരണകൂടം; ആശ്വാസമാകുക ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് ട്രംപ് ഭരണകൂടം. കോളേജുകളിലും സർവകലാശാലകളിലും ഓൺലൈൻ ക്ലാസുകളായതിനാൽ വിദേശ വിദ്യാർത്ഥികൾ മടങ്ങിപ്പോകണമെന്നായിരുന്നു യുഎസ് ഭരണകൂടം നിർദ്ദേശിച്ചത്.മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ഹാർവഡ് യൂണിവേഴ്‌സിറ്റിയുമാണ് വിസ റദ്ദാക്കുന്നതിനെതിരെ ഹർജി നൽകിയത്. വിദേശ വിദ്യാർത്ഥികളെ അമേരിക്കയിൽ താമസിച്ച് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെയും തീരുമാനത്തിനെതിരെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോടതിയിലെത്തിയത്.

17 അമേരിക്കൻ സംസ്ഥാനങ്ങളും കൊളംബിയ ജില്ലയും ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐ.ടി കമ്പനികളും എം.ഐ.ടിക്കും ഹാർവഡിനും പിന്തുണ പ്രഖ്യാപിച്ച് നിയമപോരാട്ടത്തിൽ പങ്കാളികളായി. വിസ റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്മാറിയതോടെ ആശ്വാസമാകുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 10 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ്. 194556 ഇന്ത്യൻ വിദ്യാർത്ഥികളാണ് കഴിഞ്ഞ ജനുവരിയിൽ അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP