Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധനകാര്യ ബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം ജൂലൈ 27-ന്; തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ധനകാര്യ ബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം ജൂലൈ 27-ന്; തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2020-21 വർഷത്തെ ധനകാര്യ ബിൽ ചർച്ച ചെയ്യാൻ ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ പൊതുസർവ്വീസ്

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിങ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകൾ ഏകീകരിച്ചാണ് പൊതുസർവ്വീസ് രൂപീകരിക്കുന്നത്. ലോക്കൽ ഗവൺമെന്റ് കമ്മീഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകൾ പരസ്പരം ബന്ധപ്പെടാതെ നിൽക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പൊതു സർവീസ്.

ഏകീകൃത വകുപ്പിന്റെ പേര് 'തദ്ദേശസ്വയംഭരണ വകുപ്പ്' എന്നും വകുപ്പ് തലവന്റെ പേര് 'പ്രിൻസിപ്പൽ ഡയറക്ടർ' എന്നുമായിരിക്കും.

നിലവിലുള്ള ജീവക്കാർക്ക് ദോഷം വരാതെയായിരിക്കും ഏകീകരണം. വിവിധ തട്ടുകളിലായി കിടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മികച്ച പ്രാദേശിക ഭരണത്തിനും തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രമായി ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം അനിവാര്യമാണ്.

നിലവിലുള്ള ഗ്രാവികസന കമ്മീഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ മൂന്നു വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ രണ്ടു വിംഗുകൾ രൂപീകരിക്കും. ഗ്രാമവികസന വകുപ്പ് കമ്മീഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്ക് പകരം ഡയറക്ടർ, എൽ.എസ്.ജി.ഡി (റൂറൽ), ഡയറക്ടർ എൽ.എസ്.ജി.ഡി (അർബൻ) എന്നീ തസ്തികകൾ നിലവിൽ വരും.

ധനസഹായം

ഓടയിൽ വീണ് മരണപ്പെട്ട കവടിയാർ ശിവകൃപ പണ്ഡിറ്റ് കോളനിവാസി മണിയൻ എന്ന അശോക് കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലു ലക്ഷം രൂപ കൂടി ധനസഹായം അനുവദിക്കും. നേരത്തെ നൽകിയ ഒരു ലക്ഷം രൂപയ്ക്കു പുറമെയാണിത്.

മാറ്റം / അധിക ചുമതല

ലാന്റ് ബോർഡ് സെക്രട്ടറി ഡോ. എ. കൗശിഗനെ ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണറായി മാറ്റി നിയമിക്കും. നിലവിലുള്ള ചുമതലകൾക്കു പുറമെ ലാന്റ് ബോർഡ് സെക്രട്ടറിയുടെയും നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രൊജക്ടിന്റെ സ്റ്റേറ്റ് പ്രൊജക്ട് മാനേജരുടെയും അധിക ചുമതലകൾ കൂടി ഇദ്ദേഹം വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP