Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓപ്പറേഷൻ കയറുന്നതിന് മുൻപ് വർഷ ലൈവിൽ പറഞ്ഞത് എനിക്ക് കുറേ ചേട്ടന്മാരെ ലഭിച്ചെന്ന്; ചാരിറ്റി പ്രവർത്തനത്തിൽ ഐക്കൺ ആയിരിക്കുന്ന എല്ലാവരും ഒരുമിച്ച് ചേർന്ന് വീഡിയോ പങ്കുവച്ചപ്പോൾ ലഭിച്ചത് ഒരുകോടി 20 ലക്ഷം രൂപയും; ചികിത്സയ്ക്ക് ശേഷമുള്ള പണം പ്രതീക്ഷിച്ചിരിക്കുന്നത് അമൃതയിൽ പ്രവേശിപ്പിച്ച ബഷീർ അടക്കമുള്ള രോഗികൾ; അവസാനം സഹായിച്ച സാജനും ഫിറോസുമെല്ലാം വില്ലന്മാർ; അമ്മയുടെ ദുരവസ്ഥ എങ്ങനെയാണ് വർഷ മോളെ എത്രവേഗം മറന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതാനം ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ ജില്ലയിലുള്ള വർഷ എന്ന് പേരുള്ള ഒരു പെൺകുട്ടി തന്റെ അമ്മയ്ക്ക് ചികിത്സിക്കാൻ പോയിട്ട് ഭക്ഷണത്തിന് പോലും കാശില്ലെന്നും അമ്മ ഇല്ലെങ്കിൽ താനില്ലെന്നും പറഞ്ഞ് കൊണ്ട് നിലവിളിക്കുന്ന ഒരു വീഡിയോ നമ്മൾ എല്ലാവരും കണ്ടു. ആ വീഡിയോ റെക്കോർഡ് ചെയ്തതും പുറത്ത് വിട്ടതും സാജൻ കേച്ചേരി എന്ന ചാരിറ്റി പ്രവർത്തകനാണ്.

ഈ ചാരിറ്റി പ്രവർത്തകനെ വിളിച്ച വർഷ എന്ന പെൺകുട്ടി തന്റെ അമ്മയുടെ അവസ്ഥ ഇങ്ങനെയാണ് എന്ന് പറയുകയും എങ്ങനെയെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ സാജൻ അമൃത ആശുപത്രിയിലെത്തി ഒരു വീഡിയോ റെക്കോർഡ് ചെയ്തു.

അന്ന് ആ പെൺകുട്ടിക്ക് ആവശ്യമാകേണ്ടിയിരുന്നത് ഏകദേശം പത്ത് ലക്ഷം രൂപയായിരുന്നു അമ്മയുടെ ശസ്ത്രക്രിയക്ക് വേണ്ടി. സജീവമായ സിപിഎം പ്രവർത്തകരുടെ കുടുംബാംഗമായ പെൺകുട്ടി പാർട്ടി തിരിഞ്ഞ് നോക്കാതെ ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കാതെ സോഷ്യൽ സെക്യൂരിറ്റി മിഷൻ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ കയ്യൊഴിഞ്ഞപ്പോഴാണ് സാജൻ കേച്ചേരിയെ വിളിക്കുന്നതും സാജൻ എത്തുന്നതും. പിന്നീട് വീഡിയോ റെക്കോഡ് ചെയ്യുന്നതും.

ഈ വീഡിയോ സാജൻ മാത്രമല്ല മാത്രമല്ല, ഫിറോസ് കുന്നുമ്പറമ്പ്, സുശാന്ത് നിലമ്പൂർ,സഹിൻ കെ മൊയ്ദീൻ തുടങ്ങിയ ചാരിറ്റി പ്രവർത്തകർ ഏറ്റെടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തു. ചാരിറ്റി പ്രവർത്തനത്തിൽ ഐക്കൺ ആയിരിക്കുന്ന എല്ലാവരും ഒരുമിച്ച് ചേർന്ന് കൊണ്ട് വീഡിയോ ഒരുമിച്ച് ചെയ്യുന്നത് ആദ്യമായിരുന്നു. അതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആ പെൺകുട്ടിക്ക് മൂന്ന് ദിവസം കൊണ്ട് ഏകദേശം ഒരുകോടി 20 ലക്ഷം രൂപ ലഭിച്ചു.

അന്ന് ഇതിനുവേണ്ടി ഉറക്കമിളച്ച് ഇറങ്ങി പുറപ്പെട്ട സാജൻ കേച്ചേരിയും ഫിറോസ് അടക്കമുള്ളവർ ഈ പെൺകുട്ടിയോട് പറഞ്ഞത് എല്ലാവരും അപേക്ഷിച്ചതുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നത് ഒരു ഉപകാരം ചെയ്യണം, നിങ്ങൾക്ക് ആവശ്യമുള്ള പണം ഒഴിച്ചുള്ള പണം മറ്റുള്ളവരുടെ ചികിത്സയ്ക്ക് വേണ്ടി മാറ്റി വയ്ക്കണം എന്നായിരുന്നു. ന്യായമായ ആവശ്യമായിരുന്നു. ബഷീർ എന്ന് പറയുന്ന ആളെ ചികിത്സിക്കാൻ വാക്ക് കൊടുത്ത് അതിനുള്ള പരിശ്രമങ്ങൾ നടത്തുമ്പോഴാണ് വർഷയ്ക്ക് വേണ്ടി രംഗത്തിറങ്ങുന്നത്. ഒാപ്പറേഷൻ കയറുന്നതിന് മുൻപ് വർഷ ലൈവ് നടത്തിയപ്പോൾ എനിക്ക് കുറേ ഏട്ടന്മാരെ ലഭിച്ചെന്നും ഈ ഏട്ടന്മാർ പറയുന്നത് കേൾക്കുമെന്നും പെൺകുട്ടി പറഞ്ഞു.

ചികിത്സ കഴിഞ്ഞുള്ള പണം ഏട്ടന്മാർക്കായി ചെലവാക്കും എന്നൊക്കെ പറയുന്നത് നമ്മൾ കേട്ടതാണ്. ചികിത്സയുടെ ബാക്കി പണം ഇവർ പറയുന്ന പോലെ ചെലവാക്കാം എന്നും വർഷ ഉറപ്പ് നൽകിയതാണ്. ഇന്നലെ വർഷ ഇട്ട ലൈവിൽ ഈ ചേട്ടന്മാരൊക്കെ സാജൻ കേച്ചേരി എന്ന് ആകുകയും ഇവരെ സഹായിച്ചവരൊക്കെ തട്ടിപ്പുകാരും ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിലൊക്കെയാണ് ലൈവ് ഇട്ടിരിക്കുന്നത്.

വർഷയോട് പറയാനുള്ളത് കഷ്ടമാണ് എന്ന വാക്ക് മാത്രമാണ്. വർഷയുടെ അമ്മയുടെ ജീവൻ രക്ഷിക്കുന്നതിന് കാരണമായത് ഈ സാജൻ കേച്ചേരിയാണ്. സാജനും ഫിറോസും, സുശാന്ത് നിലമ്പൂരും, സഹിൻ മൊയ്ദീനും എല്ലാം അടങ്ങുന്നവർ ഉറക്കമിളച്ച് നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഈ പണം. അവരുടെ ആവശ്യം ആ പണം അവർക്ക് വേണം എന്നല്ല അർഹതപെട്ടവർക്ക് വേണം എന്നാണ് പറയുന്നത്.

എന്നാൽ ഒരു കോടി 20 ലക്ഷം രൂപ കിട്ടിയപ്പോൾ വർഷ പണത്തോടാണ് ആർത്തി കാണിക്കുന്നത്. സഹായിച്ചവരേയും കാശുണ്ടാക്കിയവരേയും തള്ളിപ്പറയുന്നു. എവിടെയോ കേട്ട് പരിചയം മാത്രമുള്ള സാജൻ കേച്ചേരി എന്നയാൾ അപരിചിതനെന്ന പോലെ പെരുമാറുന്നു. എനിക്ക് പണം തന്ന് സഹായിച്ച നിങ്ങളോട് മാേ്രത എനിക്ക് കടപ്പാടുള്ളു എന്ന് ജനങ്ങളോട് പറയുന്നു. സ്വന്തമായി പണം കണ്ടെത്താൻ കഴിയുമായിരുന്നെങ്കിൽ എന്തിനാണ് ലൈവി നടത്തി ഇവരുടെയൊക്കെ സഹായം തേടിയത്. അനേകം പേർ വർഷയുടെ ലൈവ് വീഡിയോ ഇട്ടുതന്നിട്ട് ഓൺലൈൻ ചാരിറ്റി മാഫിയയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് പറഞ്ഞു. ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ കണ്ട് തട്ടിപ്പുകാരാണ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് നിരാശാജനകമാണ്.

പാർട്ടിക്കാർ പോലും കൈവിട്ടെന്ന് വിലപിച്ച പെൺകുട്ടി ഇപ്പോൾ ശ്രീമതി ടീച്ചറും ഷൈലജ ടീച്ചറുമായും എല്ലാം ആലോചിച്ചിട്ടെ ഇത് ചെയ്യാൻ കഴിയു എന്ന് പറയുകയാണ്. ഈ പെൺകുട്ടി പറയുന്നത് എനിക്ക് മൂന്ന് മാസം നൽകണം എന്നാണ്. വർഷ മനസിലാക്കേണ്ടത് ഈ പണം ലഭിക്കുമെന്ന് കരുതി ബഷീർ എന്നയാളെ അമൃതയിൽ തന്നെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിന്നു. കോട്ടയത്ത് കാശ് നൽകാം എന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്യിപ്പിച്ചിരുന്നു. അങ്ങനെ അനേകം ആശ്വാസം ലഭിക്കും എന്ന് കരുതി കാത്തിരുന്നത് ഇതിന്റെ ബാക്കി പണമാണ്. (പ്രതികരണത്തിന്റെ പൂർണ രൂപം വീഡിയോ മുകളിൽ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP