Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ടെലിവിഷൻ വിതരണം ചെയ്തു

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ടെലിവിഷൻ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓൺലൈൻ, ടിവി പഠനം ആരംഭിച്ച സാഹചര്യത്തിൽ വീട്ടിൽ ടെലിവിഷൻ സൗകര്യമില്ലാത്ത കുട്ടികൾക്കായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉത്ഘാടനം മാവേലിക്കര MLA R.രാജേഷ് നിർവഹിച്ചു. പ്രവാസികൾ എക്കാലവും സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ പ്രവർത്തങ്ങൾ മാതൃകാപരമാണെന്നും R.രാജേഷ് MLA പറഞ്ഞു.

ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ 15-07-2020, ബുധനാഴ്ച രാവിലെ 10 മണിക്ക് ഗവർമന്റ്റ് UPS, ചുനക്കരയിൽ വച്ച് നടന്ന ചടങ്ങിൽ സഞ്ചു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) P.M.രവി (വാർഡ് മെമ്പർ ) ശോഭ കുമാരി (വാർഡ് മെമ്പർ) ഉമാ .ഡി (HM, UPS ചുനക്കര) പ്രവീൺ (PTA പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുത്തു. മനോജ് റോയ്, രഞ്ജിത് രവി, ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP