Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടയ്ക്കലിൽ അറുപത്തിയഞ്ചുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത് തോട്ടുംകര വീട്ടിൽ കുലുസം ബീവിയുടെ മൃതശരീരം; ലൈംഗിക അതിക്രമം നടന്നതായി സംശയിക്കുന്നതായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കടയ്ക്കലിൽ അറുപത്തിയഞ്ചുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് സംശയം. കടയ്ക്കൽ കുമ്മിൾ ചെറുകര തോട്ടുംകര വീട്ടിൽ കുലുസം ബീവിയാണ് മരിച്ചത്. പത്ത് വർഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ദേഹത്ത് ബലപ്രയോഗത്തിന്റെ അടയാളങ്ങളുണ്ട്. കാലിൽ മുറിവ് പറ്റി രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്.

രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP