Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ; ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി കോടതിയിൽ എത്തുന്നത് അപൂർവ്വ സംഭവം; റോബിനൊപ്പം പെൺകുട്ടിയും കോടതിയിൽ ഹർജി നൽകിയതോടെ പൊലീസിനോട് റിപ്പോർട്ടു തേടി ഹൈക്കോടതി; പോക്‌സോ കേസിൽ 20 വർഷം തടവുശിക്ഷ നേരിട്ട് കുറ്റവാളി ലക്ഷ്യം വെക്കുന്നത് ശിക്ഷാ കാലയളവ് പരമാവധി കുറച്ചു കിട്ടണമെന്ന് തന്നെ

കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ; ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി കോടതിയിൽ എത്തുന്നത് അപൂർവ്വ സംഭവം; റോബിനൊപ്പം പെൺകുട്ടിയും കോടതിയിൽ ഹർജി നൽകിയതോടെ പൊലീസിനോട് റിപ്പോർട്ടു തേടി ഹൈക്കോടതി; പോക്‌സോ കേസിൽ 20 വർഷം തടവുശിക്ഷ നേരിട്ട് കുറ്റവാളി ലക്ഷ്യം വെക്കുന്നത് ശിക്ഷാ കാലയളവ് പരമാവധി കുറച്ചു കിട്ടണമെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷ നേരിടുന്ന റോബിൻ വടക്കുഞ്ചേരി ശിക്ഷ ഇളവിനായി കുറുക്കുവഴിയുമായി ഹൈക്കോടതിയിൽ. വൈദികന്റെ പീഡനത്തിന് ഇരയാവുകയും പ്രസവിക്കുകയും ചെയ്ത ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയിൽ അപേക്ഷ നൽകി. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇതോടെ കേസ് നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ബലാത്സംഗ കേസ് ഇരയെ വിവാഹം കഴിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുന്ന സംഭവം അപൂർവ്വമാണ്. നിയമപരമായി നൂലാമാലകളിലേക്ക് കടക്കുന്ന കേസിൽ പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോകസോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിൻ, കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരിക്കേയാണ് പതിനാറുകാരിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 2019 ഫെബ്രുവരിയിലാണ് തലശേരി പോക്സോ കോടതി റോബിനെ 20 വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപയും ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വർഷം വീതം 60 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

പെൺകുട്ടിയെയും കുഞ്ഞിനെയും സരേക്ഷിക്കാമെന്നും ശിക്ഷ പരമാവധി കുറച്ചുനൽകണമെന്നും റോബിൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ശിക്ഷ ഇളവ് ചെയ്തില്ല. റോബിനെ സംരക്ഷിക്കാൻ കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. റോബിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പെൺകുട്ടിയും പ്രകടിപ്പിച്ചിരുന്നു. 2016ലാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. കമ്പ്യൂട്ടർ പഠിക്കാൻ എത്തിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു റോബിൻ. പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ ഗർഭം കെട്ടിവയ്ക്കാനും ശ്രമം നടത്തി. പ്രായം തിരുത്താനും ശ്രമം നടത്തിയിരുന്നു.

അതേസമയം, ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം കഴിച്ചശേഷം പിന്നീട് ശിക്ഷയിൽ ഇളവ് നേടുന്നതിനുള്ള തന്ത്രമാണ് റോബിൻ നടത്തുന്നതെന്ന് സൂചനയുണ്ട്. വിദേശ ബന്ധങ്ങളും സിറോ മലബാർ സഭയിലും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലും വൻ സാധീനവുമുണ്ടായിരുന്ന റോബിന്റെ ഇപ്പോഴത്തെ നിലപാടിൽ സഭയിൽ തന്നെ പലർക്കും സംശയമുണ്ട്. നിലവിൽ 50 വയസ്സിനു മുകളിൽ പ്രായമുണ്ട് റോബിന്. പെൺകുട്ടിക്ക് 20 വയസ്സ എത്തിയെന്നാണ് സൂചന. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രൂപത റോബിനെ സസ്‌പെൻഡു ചെയ്തിരുന്നു. അടുത്ത നാളിൽ വത്തിക്കാനും വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിയിരുന്നു.

റോബിനെ 2017 ഫെബ്രുവരി 27നു തന്നെ വൈദിക വൃത്തിയിൽനിന്ന് മാനന്തവാടി രൂപതാധ്യക്ഷൻ സസ്പെന്റ് ചെയ്തിരുന്നു. വിവിധ അന്വേഷണ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ 5നാണ് റോബിൻ വടക്കുംചേരിയെ ഫ്രാൻസിസ് മാർപ്പാപ്പ വൈദിക വൃത്തിയിൽനിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്തിരുന്നു. ഫാ. റോബിൻ വികാരിയായിരുന്ന പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോൽപ്പിക്കുന്ന സൗധമായിരുന്നു. ഓഫീസും ബെഡ്‌റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയായിരുന്നു ഫാ. റോബിന്റെ താമസസ്ഥലം. പീഡനത്തിനിരയായ പെൺകുട്ടിയുമായും അമ്മയുമായും ഫാ. റോബിന് ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. പെൺകുട്ടിയും അമ്മയും പള്ളിമേടയിലെ നിത്യ സന്ദർശകരായിരുന്നു.. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രാർത്ഥനകളിലും മാതൃവേദിയിലും ദമ്പതിക്കൂട്ടായ്മയിലും അമ്മ നിറ സാന്നിധ്യമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു വർഷത്തോളം ഫാ. റോബിൻ സ്വന്തം മുറിയിൽ വച്ച് കംപ്യൂട്ടർ പഠിപ്പിച്ചിരുന്നു. സ്‌കൂൾ കഴിഞ്ഞാൽ പെൺകുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഫാ. റോബിൻ നിത്യ സന്ദർശകനായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP