Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കൃഷ്ണപ്രിയ മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചു; അമ്മയ്ക്ക് കൃഷ്ണപ്രിയ കാണിച്ചു കൊടുത്തത് ഓംലറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്; നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും ഒരു പാസ്ത പാക്കറ്റും വേണമെന്നും ആവശ്യപ്പെട്ടു; ഏറെ സന്തോഷത്തോടെ ഫോൺവിളി അവസാനിപ്പിച്ച യുവതിയെ പിന്നീടു കാണുന്നത് ജനലഴികളിൽ ആത്മഹത്യ ചെയ്ത നിലയിൽ; യാതൊരു മുറിവുകളോ ശരീരത്തിൽ ഉണ്ടായിരുന്നില്ല; മരണത്തിൽ ദുരൂഹതയെന്ന് പിതാവ് പ്രമോദ് പിള്ള മറുനാടനോട്

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കൃഷ്ണപ്രിയ മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചു; അമ്മയ്ക്ക് കൃഷ്ണപ്രിയ കാണിച്ചു കൊടുത്തത് ഓംലറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്; നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും ഒരു പാസ്ത പാക്കറ്റും വേണമെന്നും ആവശ്യപ്പെട്ടു; ഏറെ സന്തോഷത്തോടെ ഫോൺവിളി അവസാനിപ്പിച്ച യുവതിയെ പിന്നീടു കാണുന്നത് ജനലഴികളിൽ ആത്മഹത്യ ചെയ്ത നിലയിൽ; യാതൊരു മുറിവുകളോ ശരീരത്തിൽ ഉണ്ടായിരുന്നില്ല; മരണത്തിൽ ദുരൂഹതയെന്ന് പിതാവ് പ്രമോദ് പിള്ള മറുനാടനോട്

ആർ പീയൂഷ്

കോട്ടയം: റഷ്യയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി മണിക്കൂറുകൾക്ക് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വീഡിയോ കോളിൽ ഓംലൈറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു. ഏറെ സംസാരിച്ച ശേഷം ഒരു വട്ടം കൂടി വിളിച്ചെങ്കിലും അമ്മയ്ക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. തിരിച്ചു വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതോടെ ഉറങ്ങുകയാവും എന്ന് കരുതി. പിന്നെ രാത്രിയിൽ പിതാവ് എത്തുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് അംബിയിൽ താഴത്തേതിൽ പ്രമോദ് പിള്ള - കവിതാ പ്രമോദ് ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ(20) ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും ബന്ധുക്കൾക്ക് അറിയില്ല.

ക്വാറന്റൈനിൽ കഴിയുകയാണെങ്കിലും കൃഷ്ണപ്രിയ റഷ്യയിലെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തിരുന്നു. റഷ്യൻ സമയത്തിൽ ക്ലാസ്സിൽ പങ്കെടുത്തിരുന്ന കൃഷ്ണ പ്രിയ വൈകിയാണ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കാൻ താമസിക്കുകയും ചെയ്യു. എന്നാൽ ആത്മഹത്യ ചെയ്ത ദിവസം രാവിലെ 12 മണിയോടെ മാതാവ് ഫോണിൽ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. പിന്നീട് ഒരു മണിയോടെയാണ് കൃഷ്ണ പ്രിയ തിരികെ വിളിച്ചത്. അപ്പോഴാണ് അടുക്കളയിൽ ഓംലൈറ്റ് ഉണ്ടാക്കുകയാണ് എന്ന് വീഡിയോ കോളിലൂടെ കാണിച്ചത്. ഇതിനിടയിൽ നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും വേണമെന്ന് പറഞ്ഞു.

വൈകുന്നേരം പാസ്ത ഒരു പായക്കറ്റു കൂടി വാങ്ങണെന്നും ആവിശ്യപ്പെട്ടു. ഏറെ സന്തോഷത്തെടെ തന്നെയാണ് ഫോൺ സംസാരം അവസാനിപ്പിച്ചത്. പിന്നീട് രണ്ടു മണിയോടു കൂടി കൃഷ്ണ പ്രിയ വീണ്ടും മാതാവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് മാതാവ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വൈകുന്നേരം പിതാവ് കൃഷ്ണപ്രിയ ആവിശ്യപ്പെട്ട സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്.

അതേ സമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്ത് വന്നു. ജനാലയുടെ അഴികളിൽ പുതപ്പിന്റെ അറ്റത്ത് തൂങ്ങിമരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. തൂങ്ങി മരിക്കുമ്പോൾ കൈകാലിട്ടടിച്ചുണ്ടാകുന്ന പാടുകളോ അങ്ങനെ മറ്റ് യാതൊരുവിധത്തിലുള്ള മുറിവുകളോ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ല. സ്വന്തം മുറിയിൽ ബെഡ് ഷീറ്റുകൾ ഉണ്ടായിട്ടും മറ്റൊരു മുറിയിലിരുന്ന ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതും ജനാലയിൽ ഷീറ്റ് കെട്ടിയിരിക്കുന്ന രീതിയും മറ്റുമാണ് പിതാവ് കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കാൻ കാരണം. മാത്രമല്ല റഷ്യയിൽ നിന്നും എത്തിയതിന് ശേഷം യാതൊരുവിധ വിഷമങ്ങളും ഉണ്ടായിരുന്നില്ല എന്നും പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആത്മഹത്യ ചെയ്ത 13 ന് രാത്രി എട്ടു മണിയോടെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 9 ന് റഷ്യയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ബന്ധുവീട്ടിലേക്ക് താമസം മാറുകയും കൃഷ്ണപ്രിയ ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ തുടരുകയുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും പെൺകുട്ടി സമ്മതിച്ചില്ല. സ്വന്തമായി ആഹാരം പാകം ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാനുള്ള ആഹാര സാധനങ്ങൾ വാങ്ങി പിതാവ് പ്രമോദ് എത്തുമ്പോഴാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

ആഹാര സാധനങ്ങളുമായി വീട്ടിലെത്തി ഏറെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. വീടിന് പിൻവശത്തെത്തിയപ്പോൾ ബാത്ത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവിടെ നിന്ന് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കൃഷ്ണപ്രിയയുടെ റൂമിന് സമീപത്തെത്തിയപ്പോൾ ജനാലയുടെ വശത്ത് ആരോ നിൽക്കുന്ന നിഴൽ കണ്ടു. ജനാലയിൽ തട്ടി വിളിച്ചിട്ടും അനക്കമില്ലാതെയായതോടെ ചില്ല് തകർത്തപ്പോഴാണ് കൃഷ്ണപ്രിയ തൂങ്ങി നിൽക്കുന്നത് പിതാവ് കാണുന്നത്. പിതാവിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും സമീപവാസികളും ഓടിയെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. കെട്ടഴിച്ച് താഴെ ഇറക്കിയെങ്കിലും അനക്കമില്ലായിരുന്നു. വേഗം തന്നെ ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

കോവിഡ് ശ്രവ പരിശോധനാ ഫലം വരുന്നതു വരെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരത്തെടെ ഫലം നെഗറ്റീവാണെന്ന് അറിയിപ്പു ലഭിച്ചു. തുടർന്ന് ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോണും ലാപ് ടോപ്പും പൊലീസ് പരിശോധനയ്ക്കായി കൊണ്ടു പോയി. ലോക്ക് ചെയ്തിരിക്കുന്നതിനാൽ ഇവ പരിശോധിക്കാൻ ഫോറൻസ്‌ക് വിഭാഗത്തിന് അയച്ചു കൊടുത്ത് വിവരങ്ങൾ ശേഖരിക്കും. 2018 ലാണ് റഷ്യയിലെക്ക് എം.ബി.ബി.എസ് പഠനത്തിനായി കൃഷ്ണപ്രിയ പോയത്. കൃഷ്ണപ്രസാദ് സഹോദരനാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബ വീട്ടിൽ സംസ്‌ക്കരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP