Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്നലെ മരിച്ച തിരൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ പരിശോധനാ ഫലം പോസിറ്റീവ്; ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെ; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായി മരിച്ചത് 35 പേർ; സംസ്ഥാനത്ത് അതിജാഗ്രത നിർദ്ദേശവുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കോവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 35 ആയി. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്ക ശക്തമാകുകാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലയിൽ ഒറ്റ ദിവസം ഇരുന്നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് തിരുവനന്തപുരത്താണ്.

ഇന്നലെ മാത്രം 181 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 201 രോഗികളിൽ 181 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത് എന്നതാണ് ഗൗരവകരം. ഉറവിടം വ്യകതമല്ലാത്ത രോഗബാധിതർ വർധിക്കുന്നതും ജില്ലയിൽ സമൂഹവ്യാപന ആശങ്ക ശക്തമാക്കുന്നു. ജില്ലയിലെ തീരപ്രദേശത്താകെയും മറ്റ് നിരവധി സ്ഥലങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.

സമീപപ്രദേശങ്ങളും അല്ലാത്തതുമായ 49 സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ അധികവും തീരദേശവാസികളാണ്. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള കടലോര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിൽ സൂപ്പർ സ്പ്രെഡ് ഉണ്ടായതോടെയാണ് രോഗികളുടെ എണ്ണം കുത്തനെ കൂടിയത്. ഇതിനു പിന്നാലെ മറ്റിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഈ മാസം ഇതുവരെ സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയും 665 പേരാണ് തിരുവനന്തപുരത്ത് രോഗികളായത്. രോഗികളുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇവിടങ്ങളിൽ ആന്റിജൻ പരിശോധന ഊർജിതമാണ്.അതേസമയം, മറ്റിടങ്ങളിൽനിന്നുള്ള പരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാലതാമസമുണ്ട്. ലാബുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാലതാമസത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP