Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലത്തായി പീഡനം ക്രൈം ബ്രാഞ്ച് കുറ്റപത്രം: പത്മരാജന് രക്ഷപ്പെടാൻ സർക്കാർ വഴിയൊരുക്കുന്നു: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലത്തായി ബാലികയെ പീഡിപ്പിച്ച കേസിൽ പോക്‌സോ ചുമത്താതെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക വഴി പ്രതിയായ ബിജെപി നേതാവ് പത്മരാജനും ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കയാണ് കേരള സർക്കാരെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതു കൊണ്ടുമാത്രമാണ് പത്മരാജനെ അറസ്റ്റ് ചെയ്തത് തന്നെ. സ്വാഭാവിക ജാമ്യം ലഭിക്കാവുന്ന അവസാന നാളിൽ മാത്രം ദുർബലവും നിലനിൽക്കാത്തതുമായ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിച്ചതു പോലും ജനങ്ങളുടെ ശക്തമായ പ്രതിഷേധമുള്ളതുകൊണ്ടു മാത്രമാണ്.

പീഡനമേറ്റ കുട്ടി നൽകിയ മൊഴിയനുസരിച്ചുള്ള കൂട്ട് പ്രതിയെ ഇന്നുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു മാത്രമല്ല കുട്ടിയുടെ മാനസിക നില ശരിയല്ലെന്ന ലോക്കൽ പൊലീസ് എടുത്ത അതേ സമീപനം തന്നെയാണ് ക്രൈംബ്രാഞ്ചും എടുത്തിരിക്കുന്നത്. ഇനിയും ഈ കേസിന്റെ തുടരന്വേഷണം ഈ അന്വേഷണ സംഘത്തെക്കൊണ്ട് മുന്നോട്ട് കൊണ്ടുപോകാനാവില്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പിണറായി സർക്കാരും സംഘ്പരിവാറും തമ്മിലുള്ള എന്ത് ധാരണയാണ് ഇത്തരത്തിൽ ഒരു കുഞ്ഞിനെ പീഡിപ്പിച്ചവരെ രക്ഷപ്പെടാൻ വഴിയൊരുക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി മറുപടി പറയണം. പാലത്തായിലെ കുഞ്ഞിന് നീതി ലഭിക്കാൻ കേസിന്റെ തുടരന്വേഷണത്തിന് സീനിയർ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. ജനങ്ങളുടെ ജാഗ്രതയോടെയുള്ള ചെറുത്ത് നിൽപ്പും ഇടപെടലും പാലത്തായി കേസിന്റെ കാര്യത്തിൽ തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP