Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും പിണറായിപ്പേടി മാറിയില്ലെന്ന് മുസ്ലിംലീഗിനുള്ളിൽ അടക്കംപറച്ചിൽ; സർക്കാറിനെ കുറ്റംപറയാൻ ഇപ്പോഴും കുഞ്ഞാലിക്കുട്ടിക്ക് മടി; സ്പ്രിൻക്ലറിലും ഇമൊബിലിറ്റിയിലും സ്വർണ്ണക്കടത്തിലും ചെന്നിത്തല മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി; പ്രതിപക്ഷ നേതാവിന് കയ്യടിച്ചു മുസ്ലിംലീഗിലെ ഒരു വിഭാഗം; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രശംസക്ക് പിന്നിൽ മുസ്ലിംലീഗിനുള്ളിൽ രൂപം കൊണ്ട് പുതിയ സമവാക്യം; മുല്ലപ്പള്ളി- ചെന്നിത്തല കൂട്ടുകെട്ട് ചുവടുറപ്പിക്കുന്നതായി വിലയിരുത്തൽ

കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും പിണറായിപ്പേടി മാറിയില്ലെന്ന് മുസ്ലിംലീഗിനുള്ളിൽ അടക്കംപറച്ചിൽ; സർക്കാറിനെ കുറ്റംപറയാൻ ഇപ്പോഴും കുഞ്ഞാലിക്കുട്ടിക്ക് മടി; സ്പ്രിൻക്ലറിലും ഇമൊബിലിറ്റിയിലും സ്വർണ്ണക്കടത്തിലും ചെന്നിത്തല മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി; പ്രതിപക്ഷ നേതാവിന് കയ്യടിച്ചു മുസ്ലിംലീഗിലെ ഒരു വിഭാഗം; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രശംസക്ക് പിന്നിൽ മുസ്ലിംലീഗിനുള്ളിൽ രൂപം കൊണ്ട് പുതിയ സമവാക്യം; മുല്ലപ്പള്ളി- ചെന്നിത്തല കൂട്ടുകെട്ട് ചുവടുറപ്പിക്കുന്നതായി വിലയിരുത്തൽ

ടി പി ഹബീബ്

കോഴിക്കോട്:പരസ്പരം വിമർശനങ്ങൾ നടത്തി പിരിയാറുള്ള യു.ഡി.എഫ്.യോഗത്തിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി.സർക്കാറിനെതിരെയുള്ള സമരത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഊഴമെത്തി.സാധാരണ രീതിയിൽ വാക്കുകൾ അളന്ന് ഉപയോഗിക്കുന്ന ഇ.ടി.പ്രസംഗത്തിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നന്നായി പുകഴ്‌ത്തി.

സ്പ്ളിംഗർ മണൽ ഖനനം അടക്കമുള്ള നിരവധി വിഷയങ്ങൾ വളരെ നന്നായി ഹോം വർക്ക് ചെയ്ത് പുറത്തേക്ക് കൊണ്ട് വന്നത് രമേശാണ്.ആദ്യമൊക്കെ നന്നായി ട്രോളലിന് വിധേയമായ്യിട്ടുണ്ട്.എന്നാൽ അതിലൊന്നും തളരാതെ പൊരുതിയതിന്റെ റിസർട്ടാണ് ഇന്ന് ലഭിക്കുന്നത്.ഇപ്പോൾ മാധ്യമങ്ങൾ സർക്കാറിനെതിരെ നിലപാടെടുത്തതും ഇതിന്റെ തെളിവാണ്.ഇതായിരുന്നു ഇ.ടി.യുടെ പ്രസംഗത്തിന്റെ കാതൽ.ഇ.ടി.യുടെ പ്രസംഗം വേണ്ടി വന്നു സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് പോലും രമേശ് ചെന്നിത്തലയെ പുകഴ്‌ത്താൻ.പിന്നെ രമേശിന്റെ പ്രവർത്തനത്തെ പുകഴ്‌ത്തുന്നതിൽ ആരും പിശുക്ക് കാണിച്ചിട്ടില്ലെന്നതാണ് വാസ്തവം.

എന്നാൽ രമേശിന് കട്ട സപ്പോർട്ട് നൽകുന്നതിലൂടെ ഒരു പുതിയ മെസേജാണ് ഇ.ടി.മുഹമ്മദ് ബഷീർ യു.ഡി.എഫ്.യോഗത്തിൽ നൽകിയത്.യു.ഡി.എഫിന് മാത്രമല്ല ലീഗിനും.ലീഗിന് മാത്രമല്ല ലീഗിലെ തന്നെ പിണറായിയെ അന്ധമായി പേടിക്കുന്ന തന്റെ കൂടെയുള്ളവർക്കും. മാസങ്ങൾക്ക് മുമ്പ് കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോവിഡ് റാണിയെന്ന പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ സോഷ്യൽ മീഡിയ അടക്കം ഒന്നിച്ചായിരുന്നു മുല്ലപ്പള്ളിയെ ആക്രമിച്ചത്.എന്നാൽ പറഞ്ഞ കാര്യത്തിൽ മുല്ലപ്പള്ളി ഉറച്ച് നിൽക്കുകയും പറഞ്ഞ സമയവവും സന്ദർഭവും അടക്കം പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും പുറത്ത് വിടുകയും ചെയ്തോടെ വിമർശനങ്ങൾ കുറഞ്ഞുവന്നു.

അതിനിടയിലാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മാധ്യമ പ്രവർത്തകരെ ചുമ്മാ കാണുന്നത്.ബ്രൈക്കിങ് ന്യൂസ് ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലരും അദേഹത്തെ കാണാനെത്തുന്നത്.പതിവ് പോലെ മുല്ലപ്പള്ളിയുടെ പ്രസ്താവനെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ അത് ശരിയല്ലെന്നും മുല്ലപ്പള്ളിയെ തള്ളിയുമുള്ള നിലപാടാണ് മജീദ് എടുത്തത്.എന്നാൽ ഇത് പറയാൻ വേണ്ടി മാത്രം മാധ്യമങ്ങളെ കണ്ട മജീദ് കുഞ്ഞാലിക്കുട്ടിയുടെ അജണ്ട നടപ്പിലാക്കുന്നുവെന്ന പരാതിയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുള്ളത്.മജീദിനെ കൊണ്ട് ഇക്കാര്യം കുഞ്ഞാലിക്കുട്ടി പറയിച്ചതാണെന്ന ധ്വനി വരെ ഉയർന്നിട്ടുണ്ട്.

മുല്ലപ്പള്ളിക്കെതിരെ മജീദ് സാഹിബിന്റെ പ്രസ്താവന അനവസരത്തിലാണെന്ന പൊതു വികാരമാണ് ലീഗിലെ ഭൂരിപക്ഷത്തിനുമുള്ളത്.സർക്കാറിനെ രൂക്ഷമായി വിമർശിക്കേണ്ട അവസരത്തിൽ പോലും വിമർശിക്കാതെ മാറി നിൽക്കുന്ന ലീഗ് നേതാക്കളിൽ ചിലർ ശക്തമായി പ്രതിപക്ഷ ധർമം നിർവ്വഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണക്കുന്നതിന് പകരം വിമർശിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുകയില്ലെന്ന് ലീഗ് നേതാക്കൾ പറയുന്നു.ലീഗ് നേതാക്കളുടെ അടക്കം പറച്ചിലിനിടയിലാണ് ഇ.ടി.രമേശിനെ പിന്തുണച്ച് രംഗത്തെത്തിയത്.

പ്രതിപക്ഷത്തിന്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ ലീഗ് നേത്യത്വത്തിന് പാളിച്ച് സംഭവിച്ചുവെന്ന അഭിപ്രായമാണ് ലീഗിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.ലീഗിൽ സിപിഎന്നിനെതിരെ ശക്തമായ പ്രതികരണം നടത്തുന്നതിൽ എം.കെ.മുനീർ,കെ.എം.ഷാജി എന്നിവർക്ക് മാത്രമാണ് എ.പ്ലസ് മാർക്ക് നേടാൻ സാധിക്കുന്നത്.കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല എന്നിവരുടെ പിന്തുണ ഇവർക്ക് ലഭിക്കുന്നത്. കോൺഗ്രസിലെ മിന്നും താരങ്ങളായ വി.ഡി.സതീഷൻ,ഷാഫി പറമ്പിൽ,വി.ടി.ബൽറാം,ശബരിനാഥ് തുടങ്ങിയവ നിറഞ്ഞ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്.അതിന്റെ തെളിവാണ് പിണറായി വിജയൻ എഫ്.ബി പോസ്റ്റിന്റെ പേരിൽ കെ.എം.ഷാജിക്കെതിരെ ആഞ്ഞടിച്ചപ്പോൾ ആദ്യം പിന്തുണയുമായി കോൺഗ്രസിലെ മിന്നും താരങ്ങൾ ഉടനടി എത്തിയത്.സിപിഎമ്മിന്റെ മുഖ്യവിമർശകനായി പാറക്കൽ അബ്ദുല്ലയും,കെ.എൻ.എ.ഖാദറും സജീവമായി രംഗത്തുണ്ട്.എന്നാൽ ലീഗിലെ മറ്റുള്ള എംഎ‍ൽഎമാരുടെ പ്രവർത്തനം നിരാശജനകമാണ്.

സാലറി കട്ടിനെതിരെ ആദ്യ വെടി പൊട്ടിച്ചത് മൂതൽ കണ്ണൂരിൽ സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാർത്താ സമ്മേളനം വരെ സിപിഎമ്മുമായുള്ള പേരാട്ടത്തിൽ വിട്ടു വീഴ്ചയില്ലെന്ന ശക്തമായ നിലപാടാണ് കെ.എം.ഷാജി നൽകുന്നത്.എം.കെ.മുനീറിന്റെ നിയമസഭയിലെ പ്രവർത്തനത്തിൽ ഇ.ടി.അടക്കമുള്ള നേതാക്കൾ നല്ല അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.സിപിഎമ്മിനെതിരെയും പിണരായിക്കെതിരെയും യൂത്ത് ലീഗ് അടക്കമുള്ള സംഘനകളുടെ സമര പോർമുഖങ്ങളിൽ എം.കെ.മുനീറിനാണ് നിത്യവും ക്ഷണം ലഭിക്കുന്നത്.കുഞ്ഞാലിക്കുട്ടിയോട് താൽപര്യമുള്ള യൂത്ത് ലീഗ്,എം.എസ്.എഫ്.നേതാക്കൾ പിണറായി വിജയനെതിരെ രണ്ട് ഡയലോഗ് ആർജ്ജവത്തോടെ സംസാരിക്കാൻ ആണുങ്ങളായി ലീഗിൽ വിരളിലെണ്ണാവുന്നവർ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു.പിണറായിക്കെതിരെ യൂത്ത് ലീഗിൽ പി.കെ.ഫിറോസിന്റെ കർശനവമായ നിലപാടും ഇതിനകം ഏറെ ചർച്ചയായതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP