Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയവും മഹമാരിയും നേരിടാൻ യുവജന പങ്കാളിത്തവുമായി സംസ്ഥാന സർക്കാർ; യൂത്ത് ലീഡർഷിപ്പ് അക്കാദമി രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; സംസ്ഥാനത്താകെ 3,43,00 വൊളന്റിയർമാരെ സജ്ജമാക്കും

മറുനാടൻ ഡെസ്‌ക്‌

എടപ്പാൾ: പ്രളയവും മഹമാരിയും ഉൾപ്പടെയുള്ള ദുരന്തങ്ങൾ നേരിടാൻ സംസ്ഥാന സർക്കാരിന്റെ യുവജന പങ്കാളിത്തത്തോടെയുള്ള പദ്ധതി വരുന്നു. സമൂഹം നേരിട്ട വെല്ലുവിളികളെ പ്രതിരോധിക്കാൻ മുൻകൈയെടുത്ത യുവശക്തിക്ക് ദിശാബോധവും പരിശീലനവും നൽകാനായി യൂത്ത് ലീഡർഷിപ്പ് അക്കാദമി രൂപവത്കരിച്ചാണ് ഇതിനുള്ള ഒരുക്കം സർക്കാർ ആരംഭിക്കുന്നത്.

പൊതുഭരണവകുപ്പിനെ നോഡൽവകുപ്പായി നിശ്ചയിച്ച് നടപ്പാക്കുന്ന സേനയുടെ പ്രവർത്തനത്തിനാവശ്യമായ സാമ്പത്തികബാധ്യത കണക്കാക്കാനായി സാമൂഹിക സന്നദ്ധസേന ഡയറക്ടറായ അമിത് മീണയെ ചുമതലപ്പെടുത്തി. 100 പേർക്ക് ഒരു വൊളന്റിയർ എന്ന നിലയിൽ സംസ്ഥാനത്താകെ 3,43,00 വൊളന്റിയർമാരെ സജ്ജമാക്കും.

18 -35 പ്രായപരിധിയിലുള്ള യുവാക്കൾക്ക് ഭരണഘടനയെപ്പറ്റിയും നിയമത്തെപ്പറ്റിയും ബോധവത്കരണവും ദുരന്തനിവാരണം, ഡേറ്റ അനാലിസിസ്, തൊഴിൽനൈപുണ്യം എന്നിവയിൽ ഓൺലൈനിൽ പരിശീലനവും നൽകും. 30 -40 പേരടങ്ങുന്ന ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം.

ദൈനംദിന പ്രവർത്തനങ്ങൾ സ്വയം തീരുമാനിക്കാൻ സ്വാതന്ത്ര്യമുള്ള ട്രസ്റ്റ് ആയോ പ്രോഫിറ്റ് കമ്പനിയായോ ആണ് അക്കാദമി രജിസ്റ്റർചെയ്യുക. സാമൂഹികശാസ്ത്രജ്ഞനോ നിയമ -ഭരണഘടനാ വിദഗ്ധനോ ചെയർമാനായി അഞ്ചുവർഷം കാലാവധിയുള്ള 12 അംഗങ്ങളുള്ള ഗവേണിങ് ബോഡി രൂപവത്കരിക്കും.പരിശീലപങ്കാളികളുമായി ധാരണാപത്രം തയ്യാറാക്കാനായി താത്കാലികഡയറക്ടറെയും മൂന്ന് ഇന്റേണുകളെയും കരാറടിസ്ഥാനത്തിൽ നിയമിക്കും. റീബിൽഡ് കേരള ഇൻഷ്യേറ്റീവിന്റെ സംവിധാനങ്ങൾ അക്കാദമിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തും. കില, ദുരന്തനിവാരണ അഥോറിറ്റി എന്നിവയുടെ പിന്തുണയും നൽകും.

സർവകലാശാല വൈസ് ചാൻസലർ പദവി വഹിച്ചയാൾ, രണ്ടുവീതം മുൻ നിയമസഭ -പാർലമെന്റംഗങ്ങൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, നിയമ -സാമ്പത്തികവിദഗ്ദ്ധർ, ദുരന്തനിവാരണ മേഖലയിലെയും ധനകാര്യമേഖലയിലെയും വിദഗ്ദ്ധർ, യുവജനക്ഷേമ ബോർഡ് ചെയർമാൻ എന്നിവരെല്ലാം ഗവേണിങ് ബോഡിയിൽ അംഗങ്ങളാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP