Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭസ്ഥ ശിശുവിന്റെ ഹൃദ്രാഗം കണ്ടെത്തിയത് അഞ്ചാം മാസത്തിൽ; ജനിച്ച് 24 മണിതക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തി വിജയം കണ്ട് ഡോക്ടർമാർ; കുഞ്ഞിനെ വീട്ടിലേക്ക് അയച്ചു; അപൂർവ്വ നേട്ടം സ്വന്തമാക്കിയത് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഗർഭസ്ഥ ശിശുവിന്റെ ഹൃദ്രാഗം കണ്ടെത്തി ഡോക്ടർമാർ ജനിച്ചയുടൻ ശസ്ത്രക്രിയ നടത്തി. കോട്ടയം മെഡിക്കൽ കോളജിലാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടിയെ വീട്ടിലേക്ക് വിട്ടെന്നും സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അറിയിച്ചു. ജനനത്തിനുമുമ്പേ രോഗം കണ്ടെത്തി ജനിച്ച് 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കുന്നത് സർക്കാർ ആശുപത്രികളിൽ ആദ്യമാണ്. കാഞ്ഞിരപ്പള്ളി, ഊരനാട് അജു-സുമിമോൾ ദമ്പതിമാരുടെ നവജാത ശിശു അക്ഷമിതിനാണ് ശസ്ത്രക്രിയ നടത്തിയത്.

അഞ്ചാം മാസത്തിലെ സ്‌കാനിങ്ങിലൂടെയാണ് കുട്ടിയുടെ ഹൃദ്രോഗം കണ്ടെത്തുന്നത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചു. മഹാധമനിക്കുണ്ടായ സ്ഥാനചലനമാണ് പ്രശ്‌നമെന്ന് കണ്ടെത്തി. കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ, സങ്കീർണമായ ആർട്ടറി സ്വിച്ച് ശസ്ത്രക്രിയ തീരുമാനിച്ചു.

ഈ രോഗാവസ്ഥയിൽ കുട്ടിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. ജനനശേഷം തലച്ചോറുൾപ്പെടെയുള്ള അവയവങ്ങൾക്ക് തകരാറുണ്ടാകാനും മരണം സംഭവിക്കാനും കാരണമാകും. ഇതിനാൽ, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോണിയയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ പരിശോധനയ്ക്ക് നിയോഗിച്ചു. ഹൃദ്രോഗ ചികിൽസാവിഭാഗം മേധാവി ഡോ. വി.എൽ.ജയപ്രകാശ്, ഡോ. ജയപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഇത്.ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യനില പരിഗണിച്ച് മൂന്നാഴ്ചമുമ്പ് സിസേറിയൻ നടത്തി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. തോമസ് മാത്യു നേതൃത്വം നൽകി.

നവജാതശിശുവിഭാഗത്തിലെ ഡോ. എം.വീരേന്ദ്രകുമാർ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. മഞ്ചുഷാ പിള്ള എന്നിവരും സഹായികളായി.

സാധാരണയായി ജനനശേഷമാണ് ഈ സ്ഥിതി കണ്ടെത്തുന്നതും ചികിത്സിക്കുന്നതും. ഇത് 70ശതമാനം കുട്ടികളെയും ദോഷമായി ബാധിക്കും. എന്നാൽ, നേരത്തേ കണ്ടെത്തി ചികിൽസിച്ചാൽ 90 ശതമാനത്തിലും പരിഹരിക്കാനാകും. ഗർഭാവസ്ഥയിൽ അഞ്ചാംമാസം നടത്തുന്ന സ്‌കാനിങ്ങിൽ ഹൃദയത്തിന്റെ താളപ്പിഴകൾ കണ്ടെത്താം. ഇൻഷുറൻസ് പദ്ധതി പ്രകാരം ശസ്ത്രക്രിയ സൗജന്യമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP