Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനമില്ല; അഞ്ച് ദിനവസങ്ങളിലും നടക്കുക പതിവ് പൂജ മാത്രം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾ മാത്രമേ ഉണ്ടാകൂ. പൂജകൾ പൂർത്തിയാക്കി 20-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ മാസപൂജയ്ക്കും സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. കർക്കടക വാവുബലിദിനമായ 20-ന് പമ്പയിൽ ബലിതർപ്പണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP