Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് പേരെ ആശുപത്രിയിലാക്കി, ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ; അങ്കമാലി എംസി റോഡിലെ ബദരിയ ഹോട്ടൽ അടപ്പിച്ചു നഗരസഭാ അധികൃതർ; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് പേരെ ആശുപത്രിയിലാക്കി, ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ; അങ്കമാലി എംസി റോഡിലെ ബദരിയ ഹോട്ടൽ അടപ്പിച്ചു നഗരസഭാ അധികൃതർ; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

സ്വന്തം ലേഖകൻ

കൊച്ചി: കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടർന്ന് അങ്കമാലി എംസി റോഡിലെ ബദരിയ ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിന്റെ ലൈസൻസ് നഗരസഭ സെക്രട്ടറി താൽക്കാലികമായി റദ്ദാക്കി. 5പേരിൽ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇന്നലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹോട്ടലിൽ ആഹാരം വിളമ്പുന്നതിനും പാഴ്സൽ നൽകുന്നതിനുമായി നിരോധിത വിഭാഗത്തിൽപെട്ട പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.

ഹോട്ടലിന്റെ അടുക്കളയുടെ തറ പൊട്ടിപ്പൊളിഞ്ഞതായും ഭിത്തികൾ മാറാല പിടിച്ചും വെള്ളപൂശാതെയും വൃത്തിഹീനമായും കിടക്കുന്നതായും കണ്ടെത്തി. ന്യൂനതകൾ പരിഹരിച്ച് നഗരസഭ ലൈസൻസ് പുനഃസ്ഥാപിച്ചതിനു ശേഷമേ ഹോട്ടലിന്റെയും അടുക്കളയുടെയും പ്രവർത്തനം തുടങ്ങാൻ പാടുള്ളൂവെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.അസ്വസ്ഥതകൾ അനുഭവപ്പെട്ടവർ മൂക്കന്നൂരിലെ സ്വകാര്യആശുപത്രിയിലാണു ചികിത്സ തേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP