Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് ഓടിവന്നത് കുഞ്ഞുങ്ങളെ രക്ഷിക്കാമെന്ന് കരുതി; രണ്ട് ​ഗർഭസ്ഥ ശിശുക്കളും നഷ്ടമായത് ആരോ​ഗ്യ പ്രവർത്തകരുടെ അനാസ്ഥ കാരണമെന്നും മീനു ദാസ്

നാട്ടിലേക്ക് ഓടിവന്നത് കുഞ്ഞുങ്ങളെ രക്ഷിക്കാമെന്ന് കരുതി; രണ്ട് ​ഗർഭസ്ഥ ശിശുക്കളും നഷ്ടമായത് ആരോ​ഗ്യ പ്രവർത്തകരുടെ അനാസ്ഥ കാരണമെന്നും മീനു ദാസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോവിഡ് ബാധിതയായ യുവതിയുടെ ​ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തിൽ ആരോ​ഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം. വള്ളിക്കുന്ന് ഗ്രേസ് വീട്ടിൽ മീനു ദാസും ഭർത്താവ് അരുൺ ഉണ്ണികൃഷ്ണനുമാണ് ആരോ​ഗ്യ വകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ കഴിയവെ തന്റെ 19 ആഴ്ച പ്രായമുള്ള ഇരട്ടക്കുട്ടികൾ അബോർഷനായ സംഭവത്തിലാണ് പുതിയ വിവാദം. ‘‘എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാമെന്നു കരുതിയാണ് എല്ലാം സഹിച്ച് ഞാൻ ദുബായിൽനിന്ന് നാട്ടിലേക്ക് ഓടിവന്നത്. പക്ഷേ, അവരെ എനിക്ക് നഷ്ടപ്പെട്ടത് ഇവിടത്തെ ചിലരുടെ അനാസ്ഥയാലാണ്’’ - യുവതി വർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കോടതിയിലും പരാതി നൽകുമെന്നും ദമ്പതികൾ പറഞ്ഞു.

മെയ്‌ 20-നാണ് മീനുവും ഭർത്താവും ദുബായിൽനിന്നെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ജൂൺ നാലിന് കോവിഡ് ടെസ്റ്റിന് ഹാജരാകണമെന്ന നിർദ്ദേശത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തി. കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെയാണ് ആംബുലൻസ് പോയത്. അപ്പോൾമുതൽ വേദന തുടങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ ആശുപത്രിയിലെത്തി. അവിടെ ആഹാരവും വെള്ളവും ലഭിച്ചില്ല. രാത്രി 12 മണിക്കാണ് സ്രവമെടുക്കാൻ ഡോക്ടർ എത്തിയത്. പുലർച്ചെ മുന്നേകാലിന് മടങ്ങി. ജൂൺ എട്ടിന് പരിശോധനാഫലം പോസിറ്റീവാണെന്നറിയിച്ച് ഫോൺ വന്നു. സ്വന്തം വാഹനത്തിൽ ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി അഡ്‌മിറ്റായി. രാത്രി വേദനയുണ്ടായപ്പോൾ ഡോക്ടർമാരെയും നഴ്‌സുമാരെയും വിളിച്ചെങ്കിലും അവർ ഫോണിൽ ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. പിറ്റേന്ന് രാവിലെയാണ് സ്കാൻ ചെയ്യാൻ തയ്യാറായത്. അപ്പോഴേക്കും അബോർഷൻ നടന്നിരുന്നു. ആ സമയം ഡോക്ടർ ഒഴികെ പ്രസവമുറിയിൽ ഉണ്ടായിരുന്നവർ മോശം ഭാഷയിൽ സംസാരിക്കുകയും കുട്ടികളെ എങ്ങനെ മറവുചെയ്യണം എന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്തെന്നും മീനു ആരോപിച്ചു.

എന്നാൽ, സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്ന് പിഴവു സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. രോഗിക്ക് കഴിയാവുന്ന സൗകര്യങ്ങൾ നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകാം. അതല്ലാതെ നഴ്‌സുമാരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP