Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുവയസ്സുള്ളപ്പോൾ മുതൽ മകനായി വളർത്തിയവന് 20 വയസ്സായപ്പോൾ അമ്മ റോൾ മാറി ഭാര്യയാകാൻ യുവതിക്ക് മോഹം; മകന്റെ അച്ഛനിൽ നിന്നും വിവാഹമോചനം നേടി മകനെ കെട്ടി യൂട്യുബ് സ്റ്റാർ; നമ്മുടെ വിചിത്രമായ ഈ ലോകത്തെ അതിവിചിത്രമായ ഒരു ജീവിതകഥയിതാ

ഏഴുവയസ്സുള്ളപ്പോൾ മുതൽ മകനായി വളർത്തിയവന് 20 വയസ്സായപ്പോൾ അമ്മ റോൾ മാറി ഭാര്യയാകാൻ യുവതിക്ക് മോഹം; മകന്റെ അച്ഛനിൽ നിന്നും വിവാഹമോചനം നേടി മകനെ കെട്ടി യൂട്യുബ് സ്റ്റാർ; നമ്മുടെ വിചിത്രമായ ഈ ലോകത്തെ അതിവിചിത്രമായ ഒരു ജീവിതകഥയിതാ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: അറിയാതെ ജനനിയെ പരിണയിച്ചോരു യവന തരുണന്റെ കഥയെത്ര പഴകി എന്നെഴുതിയ മലയാളത്തിന്റെ പ്രിയ കവി ഓ. എൻ വി. കുറുപ്പിന് തെറ്റുപറ്റി എന്ന് തെളിയിക്കുകയാണ് റഷ്യയിൽ നിന്നുള്ള ഈ സംഭവകഥ. ജനനിയെ പരിണയിച്ച കഥ അത്ര പഴകിയിട്ടില്ലെന്നും അത് ഇപ്പോഴും സംഭവിക്കാമെന്നുമാണ് റഷ്യയിലെ വ്ളാഡിമിർ ഷാവ്യറിൻ എന്ന 20 കാരനും അവന്റെ രണ്ടാനമ്മയും ലോകത്തോട് വിളിച്ചു പറയുന്നത്. മനുഷ്യമനസ്സ് എന്നും പ്രവചനങ്ങൾക്കതീതമാണെന്ന പ്രപഞ്ച സത്യം ഊട്ടിയുറപ്പിക്കുന്ന സംഭവം വായിക്കു.

വ്ളാഡിമിർ ഷാവ്യറിന് ഏഴ് വയസ്സുള്ളപ്പോഴാണ് മരീന ബാൽമഷേവ അയാളുടെ രണ്ടാനമ്മയായി എത്തുന്നത്. നീണ്ട പതിമൂന്ന് വർഷക്കാലം ഒരമ്മയുടെ സ്നേഹം നൽകി വളർത്തി. പക്ഷെ കാലം വ്ളാഡിമറിനായി കരുതിവച്ചത് ഒരു അമ്മയേയായിരുന്നില്ല, അതുപോലെ മരീനക്കും. വ്ളാഡിമറിന്റെ പിതാവിൽ നിന്നും നേരത്തേ വിവാഹമോചനം നേടിയ മരീന വ്ളാഡിമർ എന്ന ഇരുപതുകാരനെ വിവാഹം ചെയ്തിരിക്കുകയാണ്. മാത്രമല്ല, തങ്ങൾ ഉടൻ തന്നെ ഒരു കുട്ടിയെ പ്രതീക്ഷിക്കുകയാണെന്നും ലോകത്തോട് പറയുന്നു.

പശ്ചിമ റഷ്യയിലെ ക്രാസ്നോഡർ ക്രായിയിൽ നിന്നുമുള്ള മരീന തന്റെ ഭർത്താവായ 45 കാരൻ അലക്സിക്കൊപ്പം 2007 മുതൽക്കാണ് ജീവിതമാരംഭിച്ചത്. നീണ്ട പത്ത് വർഷത്തിനൊടുവിൽ 2017 ൽ ആ ബന്ധം അവസാനിച്ചു. ഒരുമിച്ചുണ്ടായിരുന്നപ്പോൾ, അലക്ഷിയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്ന അഞ്ച് മക്കളേയും നോക്കി വളർത്തിയത് മരീനയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ചയാണ് പ്രാദേശിക റെജിസ്ട്രിയിൽ വച്ച് തങ്ങളുടെ വിവാഹം നടന്നു എന്ന് കാണിച്ച് മരീന വ്ളാഡിമറിനോടൊപ്പം നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

''ഞങ്ങൾ റെജിസ്ട്രിയിലേക്ക് കാറോടിച്ചുപോയി. എന്റെ കൈയിൽ തലമുടി ചീവാൻ ഒരു ചീർപ്പ് പോലും ഉണ്ടായിരുന്നില്ല. മോതിരങ്ങൾ കാറിനുള്ളിൽ തന്നെയായിരുന്നു. തികച്ചും ആഹ്ലാദവതിയായിരുന്നു'' എന്നാണ് വിവാഹദിനത്തിലെ ഫോട്ടോക്ക് അടിക്കുറിപ്പായി ഇട്ടിരുന്നത്.വിവാഹശേഷംവസ്ത്രം മാറി ചില അതിഥികൾക്കൊപ്പം ഒരു റെസ്റ്റോറന്റിൽ ഒരു സത്ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു എന്നും അവർ അറിയിച്ചു. വ്ളാഡിമിറിന്റെ കുഞ്ഞിനെ താൻ ഗർഭം ധരിച്ചിരിക്കുകയാണെന്നും ഉടൻ തന്നെ വലിയൊരു നഗരത്തിലേക്ക് താമസം മാറ്റുമെന്നും അവർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ്‌ മാസത്തിൽ 13 വർഷം മുൻപുള്ള, ഏഴ് വയസ്സുകാരനായ വ്ളാഡിമിറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനോടൊപ്പമാണ് ഇപ്പോൾ അവർ ഇരുവരും ആലിംഗനബദ്ധരായി നിൽക്കുന്ന ചിത്രവും പങ്ക് വച്ചിരിക്കുന്നത്. ജീവിതം എങ്ങനെയൊക്കെ തിരിഞ്ഞുമറിഞ്ഞു വരുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. നിങ്ങളെ സന്തുഷ്ടനാക്കുന്ന വ്യക്തിയെ എപ്പോൾ കണ്ടുമുട്ടുമെന്നും പറയാനാകില്ല. എന്നാണ് അതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചിലർ ഞങ്ങളെ വിമർശിക്കും, മറ്റു ചിലർ പിന്താങ്ങും. പക്ഷെ ഞങ്ങൾ സന്തുഷ്ടരാണ്. മറ്റുള്ളവരും അങ്ങനെയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ തുടർന്ന് എഴുതുന്നു.

നാലര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഈ യൂട്യുബ് താരത്തിന്റെ പോസ്റ്റിന് പക്ഷെ ഏറെ വിമർശനങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. താൻ വളർത്തി വലുതാക്കിയ കുഞ്ഞുമായി ഇത്തരത്തിലൊരു ബന്ധം അസന്മാർഗികമായ ഒന്നാണെന്നാണ് മിക്കവരും എഴുതുന്നത്. ആ സ്ത്രീയുടെ കൺമുന്നിലാണ് ആ യുവാവ് വളർന്നുവന്നതെന്ന് കൂടുതൽ ഞെട്ടിക്കുന്നു എന്നും പലരും പറഞ്ഞു. വൃദ്ധനായ ഒരാളെ ഉപേക്ഷിച്ച് യുവാവായ ഒരു മോഡലിനൊപ്പം പോയതിനെ ചിലർ വളരെ ക്രൂരമായ ഭാഷയിൽ അപലപിക്കുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP