Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ല; 18 കിലോയും 9 കിലോയും വീതമുള്ള ബാഗുകളിൽ സ്വർണം എത്തിയത് കോൺസുലേറ്റിലെ അറ്റാഷേയുടെ പേരിൽ; സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി റമീസിന് സന്ദീപിന് കൈമാറി; ഇടപാടുകൾക്ക് ചൂക്കാൻ പിടിച്ചത് സ്വപ്നയും സന്ദീപും സരിത്തും ചേർന്ന്; സ്വർണം തനിക്ക് കിട്ടിയില്ലെന്ന് ആവർത്തിച്ച് റമീസ്; കണ്ടെത്താൻ ശ്രമം തുടങ്ങിയ എൻഐഎ 80 കള്ളക്കടത്തുകാരുടെ പട്ടിക ശേഖരിച്ചു

നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ല; 18 കിലോയും 9 കിലോയും വീതമുള്ള ബാഗുകളിൽ സ്വർണം എത്തിയത് കോൺസുലേറ്റിലെ അറ്റാഷേയുടെ പേരിൽ; സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി റമീസിന് സന്ദീപിന് കൈമാറി; ഇടപാടുകൾക്ക് ചൂക്കാൻ പിടിച്ചത് സ്വപ്നയും സന്ദീപും സരിത്തും ചേർന്ന്; സ്വർണം തനിക്ക് കിട്ടിയില്ലെന്ന് ആവർത്തിച്ച് റമീസ്; കണ്ടെത്താൻ ശ്രമം തുടങ്ങിയ എൻഐഎ 80 കള്ളക്കടത്തുകാരുടെ പട്ടിക ശേഖരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി നടത്തിയ സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ കൂടി പുറത്തുവന്നു. സരിത് പലതവണ സ്വർണ്ണക്കടത്തിൽ കണ്ണിയായിരുന്നു എന്ന് വ്യക്തമാാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതസമയം ഒരുതവണ ഇവർ കടത്തിയ സ്വർണം എവിടെയെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. സ്വർണക്കടത്തിൽ നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പണം മുടക്കിയ തനിക്ക് സ്വർണം കിട്ടിയില്ലെന്നാണ് അറസ്റ്റിലായ റമീസ് അന്വേഷസംഘത്തോട് പറഞ്ഞത്. ഇതിനിടെ മൂന്നാം പ്രതി ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെതിരെ എൻ ഐ എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസിന് സുപ്രധാന വിവരങ്ങൾ കിട്ടിയത്. ഇക്കഴിഞ്ഞ ജൂൺ 24, 26 തീയതികളാണ് യുഎഇ കോൺസുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത്. 18 കിലോയും 9 കിയോലും വീതമുള്ള ബാഗുകളാണ് എത്തിയത്. കോൺസുലേറ്റിലെ അറ്റാഷേയുടെ പേരിലാണ് നയതന്ത്ര ബാഗ് എത്തിയതെന്നും മൊഴിയിലുണ്ട്.

സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി സന്ദീപിന് കൈമാറി. താനും സ്വപ്നയും സന്ദീപും ചേർന്നാണ് ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചതെന്നും മൊഴിയിലുണ്ട്. കൊണ്ടുവന്ന സ്വർണം മലപ്പുറം സ്വദേശി റമീസിന് കൈമാറിയെന്നായിരുന്നു സന്ദീപ് അറിയിച്ചത്. എന്നാൽ കൊണ്ടുവന്ന സ്വർണം തനിക്ക് കിട്ടിയിട്ടില്ലെന്നാണ് റമീസ് കസ്റ്റംസിനോട് ആവർത്തിച്ചത്.

ഈ സാഹചര്യത്തിൽ സ്വർണം കണ്ടെത്താൻ കസ്റ്റംസും എൻ ഐ എയും ശ്രമ തുടങ്ങി. ബംഗലൂരിവിൽ വെച്ച് സന്ദീപ് നായരെ പിടികൂടിയപ്പോഴാണ് ബാഗ് കസ്റ്റഡിയിലെടുത്തത്. നിർണായക രേഖകൾ അടങ്ങിയ ബാഗ് കോടതി മുന്പാതെ തുറന്ന് പരിശോധിക്കണമെന്നാണ് എൻ ഐ എയുടെ ആവശ്യം. ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് എൻ ഐ എ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിച്ചത്.

അതേസമയം സ്വർണ്ണക്കടത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സ്വർണം ഉൾപ്പെടെ കഴിഞ്ഞ 5 വർഷം നടന്ന കള്ളക്കടത്തുകളുടെ വിവരങ്ങൾ കേരള പൊലീസ് എൻഐഎയ്ക്കു കൈമാറിയിട്ടുണ്ട്. സ്വർണക്കടത്തിനു വിമാനത്താവളങ്ങളിൽ പിടിയിലായവരുടെയും റോഡിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലായവരുടെയും ഉൾപ്പെടെ 80 പേരുടെ പട്ടികയാണു കൈമാറിയത്. എൻഐഎ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3 അധോലോക സംഘങ്ങളുണ്ടെന്നാണു പൊലീസിനുള്ള വിവരം. കോഫെപോസ വകുപ്പ് പ്രകാരം കുറച്ചു നാൾ ജയിലിൽ കിടന്നാലും മിക്കവരും വീണ്ടും സ്വർണക്കടത്തിലേക്കു തിരിയുന്നതാണു കണ്ടുവരുന്നത്. ഇവരുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തുണയാകുന്നു. അതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റ് ബുക്ക് ചെയ്തുകൊടുത്തതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു.

ഈ ഫ്‌ളാറ്റിൽ നിന്നാണു സ്വപ്നയും സംഘവും ഒളിവിൽ പോയതെന്നും തെളിഞ്ഞു. ശിവശങ്കറിന്റെ ഓഫിസിലെ ജീവനക്കാരനാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഫ്‌ളാറ്റ് നൽകാൻ നിർദേശിക്കുകയായിരുന്നു. അപ്പാർട്‌മെന്റുകൾ ദിവസവാടകയ്ക്കു കൊടുക്കുന്ന കരാറുകാരനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ശിവശങ്കറും പ്രതികളും ഫ്‌ളാറ്റിൽ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കരാറുകാരനെ വിളിച്ചുവരുത്തി. ആരെയും കൃത്യമായി ഓർമയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. ദൃശ്യങ്ങൾ കാണിച്ചപ്പോൾ വിയർത്ത ഇയാൾ പിന്നെ ക്രമമായി കാര്യങ്ങൾ വിശദീകരിച്ചു. തന്റെ ഫോണിൽ വരുന്ന വിളികളെല്ലാം റിക്കോർഡ് ചെയ്യാറുണ്ടെന്നു പറഞ്ഞ് ഇയാൾ ഫോണും കൈമാറി.

ഇതിൽ നിന്നാണു ശബ്ദരേഖ എടുത്തത്. ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിനു ശിവശങ്കറിന്റെ ഓഫിസിൽ നിന്ന് പലതവണ വിളിച്ചിട്ടുണ്ട്. സ്വപ്നയുടെ ഭർത്താവിന്റെ പേരിലാണ് ബുക്ക് ചെയ്യുന്നതെങ്കിലും സരിത്, സന്ദീപ്, സ്വപ്ന, കെ.ടി.റമീസ് എന്നിവരാണ് താക്കോൽ വാങ്ങിയിരുന്നത്. ഒരുമാസത്തിനിടെ സംഘാംഗങ്ങൾ പലപ്പോഴും അപ്പാർട്‌മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. മിക്കവാറും റമീസാണു വാടക നൽകുന്നത്. വിമാനത്താവളത്തിൽ സ്വർണം എത്തുന്നതിനു തലേന്നും സംഘം ഫ്‌ളാറ്റിൽ എത്തിയിരുന്നു. പിറ്റേന്നു സ്വർണം വന്നതു മുതൽ പലപ്പോഴും പുറത്തുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP