Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തോടടുക്കുന്നു; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 9,37,487 പേർക്ക്; 24,315 കോവിഡ് മരണങ്ങളും; രാജ്യത്തെ കോവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇരുപത് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും വിശദീകരണം

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തോടടുക്കുന്നു; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 9,37,487 പേർക്ക്; 24,315 കോവിഡ് മരണങ്ങളും; രാജ്യത്തെ കോവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇരുപത് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ പത്തുലക്ഷത്തോടടുക്കുന്നു. ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 9,37,487 പേർക്കാണ്. 24,315 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 593,080 പേർ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 3,20,092 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് രോ​ഗികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6741 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇന്നും അഞ്ഞൂറ് കടന്നേക്കും. രാജ്യത്തെ കോവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇരുപത് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റി ഇന്ന് യോഗം ചേരും.

കോവിഡ് വ്യാപനം രൂക്ഷമായ കർണാടകത്തിലെ രണ്ട് ജില്ലകളിൽ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ. ബെംഗളൂരു അർബൻ , റൂറൽ ജില്ലകളാണ് പൂർണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്ക ർണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.

മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേർ ഇന്നലെ മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി. 1,07,665 ആണ് നിലവിൽ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകൾ. മുംബൈയിൽ ഇന്നലെ 969 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേർ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ 1011 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. 66,633 പേരാണ് മുംബൈയിൽ ഇതുവരെ രോഗമുക്തി നേടിയത്.

തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം 4526 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേർ മരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്‌നാട്ടിൽ 97,310 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഏഴുപേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തിയ 19 പേർക്കും മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ ആറുപേർക്കും റോഡുമാർഗം എത്തിയ 34 പേർക്കും തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർണാടകയിൽ ഇന്നലെ 2496 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 87 പേർ മരിച്ചു. 25,839 ആണ് നിലവിൽ കർണാടകയിലെ ആക്ടീവ് കേസുകൾ. ആകെ മരണം 842. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ (1267) ഇന്നലെ റിപ്പോർട്ടു ചെയ്തത് ബെംഗളൂരുവിലാണ്. 125 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച മൈസൂരുവാണ് തൊട്ടുപിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP