Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ജനസംഖ്യ വളർച്ച 44 വർഷം കൊണ്ട് അവസാനിക്കും; 2064 ൽ 970 കോടിയായി ഉയരുന്ന ജനസംഖ്യ 2100 ൽ 880 കോടിയായി താഴും; ജപ്പാനും സ്പെയിനും തായ്ലാൻഡും പോലെയുള്ള രാജ്യങ്ങളിൽ 50 ശതമാനം വരെ ജനസംഖ്യ കുറയുമ്പോൾ ലോകത്തേറ്റവും ജനങ്ങൾ ഉള്ള രാജ്യമായി ഇന്ത്യ മാറും; ജനസംഖ്യയിൽ രണ്ടാമതെത്തുന്ന നൈജീരിയ സമ്പത്തിലും മുന്നേറും; ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു അപൂർവ്വ റിപ്പോർട്ട് ഇങ്ങനെ

ലോക ജനസംഖ്യ വളർച്ച 44 വർഷം കൊണ്ട് അവസാനിക്കും; 2064 ൽ 970 കോടിയായി ഉയരുന്ന ജനസംഖ്യ 2100 ൽ 880 കോടിയായി താഴും; ജപ്പാനും സ്പെയിനും തായ്ലാൻഡും പോലെയുള്ള രാജ്യങ്ങളിൽ 50 ശതമാനം വരെ ജനസംഖ്യ കുറയുമ്പോൾ ലോകത്തേറ്റവും ജനങ്ങൾ ഉള്ള രാജ്യമായി ഇന്ത്യ മാറും; ജനസംഖ്യയിൽ രണ്ടാമതെത്തുന്ന നൈജീരിയ സമ്പത്തിലും മുന്നേറും; ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു അപൂർവ്വ റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകജനസംഖ്യ 44 വർഷം കൊണ്ട് ഉയർന്ന് 970 കോടിയിലെത്തും. അതായിരിക്കും ലോകത്തിലെ, ഏതൊരു കാലത്തേയും ഉയർന്ന ജനസംഖ്യ. പിന്നീട് അത് കുറയുവാൻ തുടങ്ങും മാത്രമല്ല, നൈജീരിയ ചൈനയേക്കാൾ ജനസംഖ്യയുള്ള രാജ്യമായി മാറും. സിയാറ്റലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഡോ. ക്രിസ്റ്റഫർ മുറേ, പ്രൊഫസാർ സ്റ്റീൻ വോൾസെറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

2064-ൽ ലോക ജനസംഖ്യ അതിന്റെ ഉച്ചത്തിലെത്തിയ ശേഷം പിന്നെ സാവധാനം കുറയുവാൻ ആരംഭിക്കും. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ എടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനസംഖ്യ സാവധാനം കുറഞ്ഞ് 970 കോടിയിൽ നിന്നും 2100 ൽ 880 കോടിയാകും. ഓരോ സ്ത്രീക്കും ശരാശരി 2.1 കുട്ടികൾ വീതമുണ്ടായാലെ ജനസംഖ്യ പെരുകു. എന്നാൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും ഗർഭനിരോധന സംവിധാനങ്ങളും ഇതിനെ തടയും കുടുംബം നോക്കി വീട്ടമ്മമാരായി സ്ത്രീകൾ ഒതുങ്ങിക്കൂടുന്ന കാലം ഉടൻ അവസാനിക്കും.

ഇപ്പോൾ തന്നെ ചില രാജ്യങ്ങളിൽ ജനസംഖ്യ ഉയരാതെ പിടിച്ചു നിർത്താൻ സഹായിക്കുന്ന ജനനനിരക്കുകളാണ് ഉള്ളത്. യൂറോപ്യൻ രാഷ്ട്രങ്ങൾ, റഷ്യ, കാനഡ, അമേരിക്ക, ബ്രസീൽ, ചൈന, ആസ്ട്രേലിയ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. വരുന്ന ദശകങ്ങളിൽ ഈ രാജ്യത്തെ വൃദ്ധർ, മരണമടയുന്നതിനനുസരിച്ച്, പുതിയ ജനനങ്ങൾ ഉണ്ടാകില്ല. ഇത് ജനസംഖ്യ കുറയുവാൻ ഇടയാക്കും. ജപ്പാൻ, സ്പെയിൽ തായ്ലാൻഡ് എന്നിവിടങ്ങളിൽ ജനസംഖ്യ പകുതിയായി കുറയും.ഗവേഷകർ പ്രവചിക്കുന്നു.

പാശ്ചാത്യ നടുകളിൽ ജനസംഖ്യ കുറയുന്നതിനനുസരിച്ചുള്ള കുറവ് ഏഷ്യയിലും ആഫ്രിക്കയിലും സംഭവിക്കില്ല. ജനസംഖ്യാ പെരുപ്പത്തിലെത്താതിരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ജനനനിരക്കിലെത്താൻ മിക്ക വികസ്വര രാഷ്ട്രങ്ങൾക്കും 80 വർഷ വരെ എടുത്തേക്കാം. നൈജീരിയ ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ളതും സമ്പന്നവുമായ രാഷ്ട്രങ്ങളിൽ ഒന്നായി മാറും. അടുത്ത 30 വർഷത്തേക്ക് കൂടി അമേരിക്ക ലോക ശക്തിയായി തുടരും. പിന്നീട് ചൈന ആ സ്ഥാനത്ത് എത്തുമെങ്കിലും അധികം വൈകാതെ പിന്തള്ളപ്പെടും.

1.09 ബില്ല്യൺ ജനങ്ങളുമായി ഇന്ത്യയാകും 2100-ൽ ലോകത്തിലെ എറ്റവും അധികം ജനസംഖ്യയുള്ള രാജ്യം. 791 മില്ല്യൺ ജനങ്ങളുമായി നൈജീരിയയും 732 മില്ല്യൺ ജനങ്ങളുമായി ചൈനയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തും. അമേരിക്ക (336 മില്ല്യൺ) പാക്കിസ്ഥാൻ (248 മില്ല്യൺ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (246 മില്ല്യൺ) എന്നിവയായിരിക്കും ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന മറ്റ് രാജ്യങ്ങൾ.

ഇന്തോനേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ സമ്പദ്ഘടനകൾ വളർന്ന് 2100 ൽ ലോകത്തിലെ ഏറ്റവും ശക്തരായ 12 രാജ്യങ്ങളിൽ ഒന്നായി മാറും. ബ്രസീലും റഷ്യയും ഇപ്പോഴത്തെ നിലയിൽനിന്നും താഴേക്ക് പോവുകയും ചെയ്യും. ജനൻ നിരക്ക് താഴുന്നതോടെ ചൈനയുൾപ്പടെ ഏകദേശം നാല്പതോളം രാജ്യങ്ങളിൽ ജനസംഖ്യ 2100 ൽ ഇപ്പോഴുള്ളതിനേക്കാൾ കുറയും. ജപ്പാനിൽ 53 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നതെങ്കിൽ തായ്ലാൻഡിൽ 51 ശതമാനം കുറയും. സ്പെയിൻ 50 ശതമാനം, ഇറ്റലി 49 ശതമാനം, പോർച്ചുഗൽ 55 ശതമാനം ദക്ഷിണ കൊറിയ 49 ശതമാനം എന്നിങ്ങനെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ ജനസംഖ്യ 1.4 ബില്ല്യൺ എന്നതിൻൽ നിന്നും കുറഞ്ഞ് 2100-ൽ 732 മില്ല്യൺ ആകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP