Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വ്യാപനത്തിന്റെ ചെയിൻ ബ്രേക്ക് ചെയ്യാൻ ഇന്ത്യയുടെ വാക്‌സിൻ ഉടൻ വരുമോ? വാക്‌സിനായി മനുഷ്യരിലുള്ള പരീക്ഷണങ്ങൾ തുടങ്ങിയെന്ന് ഐസിഎംആർ; പരീക്ഷണം നടത്തുന്നത് തദ്ദേശീയമായി വികസിപ്പിച്ച രണ്ടു വാക്‌സിനുകൾ; പങ്കാളികളാകുന്നത് നൂറോളം വോളണ്ടിയർമാർ; ഭാരത് ബയോടെക്കും സൈഡസ് കാഡിലയും വാക്‌സിൻ പരീക്ഷണവുമായി മുന്നേറുമ്പോൾ പ്രതീക്ഷയോടെ രാജ്യം

കൊറോണ വ്യാപനത്തിന്റെ ചെയിൻ ബ്രേക്ക് ചെയ്യാൻ ഇന്ത്യയുടെ വാക്‌സിൻ ഉടൻ വരുമോ? വാക്‌സിനായി മനുഷ്യരിലുള്ള പരീക്ഷണങ്ങൾ തുടങ്ങിയെന്ന് ഐസിഎംആർ; പരീക്ഷണം നടത്തുന്നത് തദ്ദേശീയമായി വികസിപ്പിച്ച രണ്ടു വാക്‌സിനുകൾ; പങ്കാളികളാകുന്നത് നൂറോളം വോളണ്ടിയർമാർ; ഭാരത് ബയോടെക്കും സൈഡസ് കാഡിലയും വാക്‌സിൻ പരീക്ഷണവുമായി  മുന്നേറുമ്പോൾ പ്രതീക്ഷയോടെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡ് 19 വാക്‌സിനായി മനുഷ്യരിലുള്ള പരീക്ഷണങ്ങൾ ആരംഭിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് മരുന്നുകളുടെ പരീക്ഷണമാണ് തുടങ്ങിയത. ഏകദേശം 1000ത്തോളം വോളണ്ടിയർമാർ പരീക്ഷണത്തിൽ പങ്കെടുക്കുന്നതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർവ അറിയിച്ചു. ലോകത്തെ വാക്‌സിൻ ഉത്പാദക രാഷ്ട്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് കൊറോണ വ്യാപനത്തിന്റെ ചെയിൻ ബ്രേക്ക് ചെയ്യാനുള്ള വാക്‌സിൻ വികസനത്തിൽ ധാർമിക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ രണ്ടു വാക്‌സിനുകൾക്കാണ് പരീക്ഷണാനുമതി നൽകിയത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ വാക്‌സിനും, സൈഡസ് കാഡില ഹെൽത്ത് കെയറിന്റെ വാക്‌സിനുമാണ് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. എലികളിലും മുയലുകളിലും മറ്റുമുള്ള പരീക്ഷണങ്ങൾ വിജയകരമായി നടത്തി വിവരങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചിരുന്നു,

ലോകത്തിന്റെ ഫാർമസിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അമേരിക്കയിൽ ഉപയോഗിക്കുന്ന 60 ശതമാനത്തിലേറെ മരുന്നുകളും ഇന്ത്യയിൽനിന്നുള്ളവയാണ്. ചൈനയും ഇന്ത്യയുമാണ് ലോകത്തെ പ്രധാന വാക്‌സിൻ ഉത്പാദകർ. കോവിഡിന് വാക്‌സിൻ വികസിപ്പിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾ അതിനായി ക്യൂ നിൽക്കുമെന്ന് ഉറപ്പ്.

സമീപകാലത്ത് റഷ്യ വളരെ വേഗത്തിൽ ഒരുവാക്‌സിൻ വികസിപ്പിച്ചിരുന്നു. പ്രാരംഭഘട്ടങ്ങളിൽ അത് വിജയകരവുമായിരുന്നു. യുഎസിൽ രണ്ടുവാക്‌സിനുകളും യുകെയിൽ ഓക്‌സ്ഫഡ് വാക്‌സിനും മനുഷ്യരുടെ ഉപയോഗത്തിനായുള്ള പരീക്ഷണത്തിലാണ്.

ഐസിഎംആറിന്റെ 'കത്ത് വിവാദം'

അതേസമയം, സ്വാത്ര്രന്ത്യ ദിനത്തിൽ പുതിയ കോവിഡ് വാക്‌സിൻ പ്രഖ്യാപിക്കുന്ന തരത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന ഡോ.ഭാർഗവയുടെ കത്ത് വിവാദത്തിലായിരുന്നു. ദ്രുതഗതിയിൽ വാക്‌സിൻ പ്രഖ്യാപിക്കുന്നത് മനുഷ്യരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാണ് ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്ന് ഐസി എംആർ പിന്നീട് വിശദീകരിച്ചു.കോവിഡിനെതിരെ ഇന്ത്യയുടെ പ്രതീക്ഷയായ 'കോവാക്‌സിന്റെ' മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷമാണ്. ക്ലിനിക്കൽ ട്രയൽ രജിസ്റ്റ്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു തീയ്യതി നിശ്ചയിച്ചത് മോദി സർക്കാരിന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

12 ആശുപത്രികളിലെ ഡോക്ടർമാരോട് ക്ലിനിക്കൽ ട്രയൽ വേഗത്തിലാക്കാൻ ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗ്ഗവ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ സമയപരിധി നിശ്ചയിക്കുന്നത് അനുചിതമാണെന്നാണ് ഗവേഷകരും ഡോക്ടർമാരും ചൂണ്ടിക്കാണിച്ചത്.

ഈ കത്ത് വിവാദമായതിനെത്തുടർന്നാണ് ഐസിഎംആർ പുതിയ വിശദീകരണവുമായി രംഗത്തു വന്നത്. അനാവശ്യമായി വൈകിപ്പിക്കുന്നതും ചുവപ്പ നാടയിൽ കുരുങ്ങുന്നതു തടയാനുമാണ് അത്തരമൊരു കത്തെഴുതിയതെന്നായിരുന്നു ഐസിഎംആറിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP