Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ഓടയിൽ; വിവസ്ത്രനായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത് അടിമാലി ആനച്ചാൽ ട്രൈബൽ സെന്റിൽമെന്റ് നിവാസിയെ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും

യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ഓടയിൽ; വിവസ്ത്രനായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത് അടിമാലി ആനച്ചാൽ ട്രൈബൽ സെന്റിൽമെന്റ് നിവാസിയെ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലി ആനച്ചാൽ ട്രൈബൽ സെറ്റിൽമെന്റ് നിവാസിയായ ആളെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രൈബൽ സെറ്റിൽമെന്റിലെ മോഹനനെയാ(35)ണ് പാതയോരത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആനച്ചാൽ മന്നാക്കുടി റോഡികിൽ ഓടയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിവസ്ത്രനായി മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു കാണപ്പെട്ടത്.

രാവിലെ ആറരയോടെ വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു.വെള്ളത്തൂവൽ,അടിമാലി,രാജാക്കാട് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മോഹനന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു.മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ പൊലീസിനുമുണ്ട്. ഇയാളുടെ വീടിന് സമീപത്തു നിന്നും മാറി പാതയോരത്ത് ആളൊഴിഞ്ഞിടത്താണ് മൃതദേഹം കാണപ്പെട്ടത്.

സമീപവാസികളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. മൃതദേഹം കിടന്നിരുന്നതിന് ഏതാനും മീറ്റർ അകലെ വാഹനത്തിന്റെ ടയർ അടയാളം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഇത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു.സമീപവാസികളിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക്കും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP