Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹോം ക്വാറന്റൈനിലായിരുന്ന 75കാരൻ ആംബുലൻസ് കിട്ടാൻ കാത്തിരുന്നത് 15 മണിക്കൂറോളം; ഒടുവിൽ ആംബുലൻസ് എത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ച് മരണം; മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കൊണ്ടുപോയതും അതേ വാഹനത്തിൽ; മരണമടഞ്ഞത് മലപ്പുറം പുറത്തൂരിലെ അബ്ദുൾ ഖാദർ; മറ്റൊരാൾ വാഹനം കിട്ടാതെ കോവിഡ് ടെസ്റ്റിന് പോയത് സൈക്കിൾ ചവിട്ടിയും

ഹോം ക്വാറന്റൈനിലായിരുന്ന 75കാരൻ ആംബുലൻസ് കിട്ടാൻ കാത്തിരുന്നത് 15 മണിക്കൂറോളം; ഒടുവിൽ ആംബുലൻസ് എത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ച് മരണം; മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കൊണ്ടുപോയതും അതേ വാഹനത്തിൽ; മരണമടഞ്ഞത് മലപ്പുറം പുറത്തൂരിലെ അബ്ദുൾ ഖാദർ; മറ്റൊരാൾ വാഹനം കിട്ടാതെ കോവിഡ് ടെസ്റ്റിന് പോയത് സൈക്കിൾ ചവിട്ടിയും

ജംഷാദ് മലപ്പുറം

മലപ്പുറം: ഹോം ക്വാറന്റെനിലായിരുന്ന 75കാരൻ മലപ്പുറം പുറത്തൂരിൽ മരിച്ചത് ആംബുലൻസ് എത്താൻ വൈകിയതിനാൽ. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ തന്നെ അവസാനം മൃതദേഹം കോവിഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയി. ഇന്നു മലപ്പുറം പുറത്തൂരിലാണ് സംഭവം. പുറത്തൂർ കളൂരിലെ മണൽപറമ്പിൽ അബ്ദുൾ ഖാദർ (75)ആണ് മരിച്ചത്.

അതേ സമയം പുറത്തൂർ പഞ്ചായത്ത് ക്വാറന്റയിനിൽകഴിയവേ അസ്വസ്ഥത അനുഭവപ്പെട്ടാൽ മോട്ടോർ സൈക്കിളിലും ഹോംക്വാറന്റയിനിലിരുന്ന മറ്റൊരാൾ സൈക്കിൾ ചവിട്ടിയും തിരൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് പോയ സംഭവവും ഉണ്ടായെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ബാംഗളൂരിലായിരുന്ന അബ്ദുൾ ഖാദറും കുടുംബവും നാലു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.തുടർന്ന് ഹോംക്വാറന്റൈനിലായിരുന്നു. മിനിഞ്ഞാന്ന് പനിയുള്ള വിവരം സി.എച്ച്.സി യിൽ അറിയിച്ചതിനെ തുടർന്ന്ഡോക്ടർ മരുന്നു കൊടുത്തു വിട്ടു. കോവിഡ് ടെസ്റ്റിനു നിർദ്ദേശിച്ചെങ്കിലും ആംബുലൻസ് ലഭ്യമാക്കിയില്ല. തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടി രോഗം മൂർച്ഛിച്ചു ആംബുലൻസിനു വേണ്ടി ആവശ്യപ്പെട്ടെങ്കിലും വളരെ വൈകിയാണ് ആംബുലൻസ് എത്തിയത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.തുടർന്ന് മൃതദേഹം അതേ ആംബുലൻസിൽ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് പരിശോധനക്കായി കൊണ്ടു പോയി. ആവശ്യസമയത്ത് ആംബുലൻസ് ലഭ്യമകാത്ത സംഭവം നേരത്തെയും മേഖലയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

കോവിഡ് ടെസ്റ്റിൽ പൊസിറ്റീവായ രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് കിട്ടാതെ 15മണിക്കൂർ കാത്തിരുന്ന സംഭവവുംപുറത്തൂരിലുണ്ടായിട്ടുണ്ട് .ഈകോവിഡ് രോഗിയുമായിസമ്പർക്കത്തിലുണ്ടായ പഞ്ചായത്ത് മെമ്പറും ജീവനക്കാരനും ആംബുലൻസില്ലാത്തതിനാൽ സ്വന്തം നിലയിൽ വാഹനത്തിൽ പരിശോധനക്ക് പോകേണ്ടതായി വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP