Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്ത് കേസ്: ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പിൽ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല; മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

സ്വർണ്ണക്കടത്ത് കേസ്: ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പിൽ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല; മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുമായി സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്വർണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കിൽ ശിവശങ്കറിനെ മാറ്റി നിർത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച പലതും പറയാൻ കഴിയും. ഇന്റലിജെൻസ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പിൽ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുൻ ഐ.ടി സെക്രട്ടറിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി അടുത്തബന്ധം ഉണ്ടായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് തെളിവുകളില്ലെന്നാണ്.ലാവിലിൻ കേസ് ഉൾപ്പെടെ പല നിർണ്ണായക ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങൾ ശിവശങ്കറിന് അറിയാമെന്നതാണോ ഇദ്ദേഹത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തുടരെ ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷ് എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ നിരന്തരം ഫോണിൽ വിളിച്ചത്?.

തെളിവുകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എത്ര സുരക്ഷാ കവചം ഒരുക്കിയാലും ശിവശങ്കറിനെ രക്ഷിക്കാനാവില്ല.രാഷ്ട്രീയ അഴിമതി പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണമാണ് ആവശ്യം. വിവിധ കരാറുകളിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. അഴിമതിയുടെ അഴുക്കുചാലിൽ മുങ്ങിനിവർന്ന സർക്കാരാണിത്. കോവിഡിനെ മറയാക്കി പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടാണ് മുഖ്യമന്ത്രിയുടെ ശ്രമം.അത് വിലപ്പോകില്ല.മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരും വരെ കോൺഗ്രസ് പോരാട്ടം തുടരും.അതിന്റെ വെറും ഒരു സൂചനയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ജില്ലാ കളക്റ്റ്രേറ്റുകളിലേക്ക് നടന്ന പ്രതിഷേധ ധർണ്ണ.കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി പ്രവർത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ തള്ളിപ്പറയാൻ എന്തുകൊണ്ട് സിപിഎം നേതൃത്വം തയ്യാറാകുന്നില്ല.

കവലകൾ തോറും കോവിഡ് കാലത്ത് ബാരിക്കേട് പണിത് ഓരോ വാഹനവും പരിശോധിച്ച് കൊണ്ടിരിക്കുന്ന കേരള പൊലീസ് അറിയാതെ കള്ളക്കടത്ത് നായകനും നായികയും ബെംഗ്ലൂരിവിലെത്തിയെന്നത് ആഭ്യന്തര വകുപ്പിന് തന്നെ അപമാനമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് ഒരിക്കലും സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP