Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അണലിക്കൊപ്പം വിഷമില്ലാത്ത പാമ്പിനെയും സുരേഷ് കൊണ്ടു വന്നു; പാമ്പിനെ കൈകാര്യം ചെയ്യുന്ന രീതി വീട്ടുകാർക്ക് മനസിലാക്കി നൽകി; വിഷമില്ലാത്ത പാമ്പിനെ കുടുംബാംഗങ്ങൾ സ്പർശിച്ചു നോക്കി; പോകുന്ന വഴി പാമ്പിനെ എറിഞ്ഞു കളഞ്ഞു: ഉത്ര കൊലക്കേസിൽ പറക്കോട്ടെ വീട്ടിൽ രണ്ടാംഘട്ട തെളിവെടുപ്പിനിടെ വനംവകുപ്പിന് സൂരജ് നൽകിയ മൊഴി

അണലിക്കൊപ്പം വിഷമില്ലാത്ത പാമ്പിനെയും സുരേഷ്  കൊണ്ടു വന്നു; പാമ്പിനെ കൈകാര്യം ചെയ്യുന്ന രീതി വീട്ടുകാർക്ക് മനസിലാക്കി നൽകി; വിഷമില്ലാത്ത പാമ്പിനെ കുടുംബാംഗങ്ങൾ സ്പർശിച്ചു നോക്കി; പോകുന്ന വഴി പാമ്പിനെ എറിഞ്ഞു കളഞ്ഞു: ഉത്ര കൊലക്കേസിൽ പറക്കോട്ടെ വീട്ടിൽ രണ്ടാംഘട്ട തെളിവെടുപ്പിനിടെ വനംവകുപ്പിന് സൂരജ് നൽകിയ മൊഴി

ശ്രീലാൽ വാസുദേവൻ

കൊല്ലം: ഉത്ര കൊലക്കേസ് പ്രതി സൂരജ് രണ്ടാം ഘട്ട തെളിവെടുപ്പിനിടെ വനംവകുപ്പിന് നൽകിയ മൊഴി ഞെട്ടിക്കുന്നത്. പാമ്പിനെ കൈകാര്യം ചെയ്യാൻ വീട്ടിലുള്ളവർക്കും പരിശീലനം നൽകിയിരുന്നുവെന്നാണ് സൂരജ് പറഞ്ഞത്. പാമ്പിനെ തൊടാനും എടുക്കാനും വീട്ടിലുള്ളവർക്ക് പരിശീലനം നൽകിയത് സൂരജിന് രണ്ടു തവണ പാമ്പിനെ കൊടുത്ത സുരേഷ് ആണ്. ഫെബ്രുവരി 25 ന് അണലിയെ കൈമാറാൻ എത്തിയ സുരേഷ് വിഷമില്ലാത്ത ഇനം പാമ്പിനെയും കരുതിയിരുന്നു. അതിനെ ഉപയോഗിച്ചാണ് സൂരജിന്റെ കുടുംബാംഗങ്ങൾക്ക് പരിശീലനവും ബോധവൽക്കരണവും നടത്തിയത്.

ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ പറക്കോട്ടെ വീട്ടിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. രണ്ടാം തവണയാണ് വനംവകുപ്പ് സൂരജിനെ ഇവിടെ എത്തിച്ച് തെളിവെടുക്കുന്നത്. സൂരജ് തന്നെയാണോ ഇത് ചെയ്തതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തത് എന്നായിരുന്നു സൂരജ് പറഞ്ഞത്. നേരത്തെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ താൻ നിരപരാധിയാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സൂരജാണ് ഇന്ന് നേരെ തിരിച്ചു പറഞ്ഞത്.

രാവിലെ 11.15 നാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിൽ സൂരജിനെയും കൂട്ടുപ്രതി സുരേഷിനേയും പറക്കോട്ടെ വീട്ടിൽ എത്തിച്ചത്. ഫെബ്രുവരി 25 നാണ് സുരേഷ് അണലിലെയും മറ്റൊരു വിഷമില്ലാത്ത പാമ്പിനെയും കൊണ്ട് സൂരജിന്റെ വീട്ടിൽ എത്തിയത്. അണലിയെ വീടിന് പുറത്തുള്ള ഇടവഴിയി വച്ച് കൈമാറി. സൂരജ് അതിനെ വിറകു പുരയിൽ ഒളിപ്പിച്ചു. അതിന് ശേഷമാണ് വിഷമില്ലാത്ത പാമ്പിനെയും കൊണ്ട് കുടുംബാംഗങ്ങൾക്ക് സുരേഷ് ക്ലാസ് എടുത്തത്.

പാമ്പിനെ തൊടാനും എടുക്കാനുമുള്ള കുടുംബാംഗങ്ങളുടെ പേടി മാറ്റുകയായിരുന്നു ലക്ഷ്യം. ആ പാമ്പിനെ സുരേഷ് മടങ്ങിപ്പോകുന്ന സമയത്ത് വഴിയിൽ ഉപേക്ഷിച്ചു. രണ്ട് കുറ്റകൃത്യങ്ങൾക്ക് അണലിയെ ഉപയോഗിച്ച തായി വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. ആദ്യം വീടിനുള്ളിൽ സ്റ്റെയർ കെയ്സിൽ കൊണ്ടിട്ടു. ഉത്രയെ കടിക്കണം എന്നതായിരുന്നു ഉദ്ദേശ്യം. പാമ്പിനെ കണ്ട് ഉത്ര നിലവിളിച്ചതോടെ ആ പണി പാളി. പിന്നീട് ഇതേ പാമ്പിനെ കൊണ്ടു തന്നെ ഉത്രയെ കടിപ്പിച്ചു. മരണ വക്ത്രത്തിൽ നിന്ന് പെൺകുട്ടി തിരിച്ചെത്തുകയും ചെയ്തു. പാമ്പിനെ രണ്ട് തവണയും ഉപയോഗിച്ചതുകൊലപാതകത്തിനാണെന്ന് സൂരജ് മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിൽ കുടുംബാംഗങ്ങൾക്ക് പങ്കില്ലെന്നാണ് സൂരജ് പറഞ്ഞത്. വനം ഉദ്യോഗസ്ഥർ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. വീട്ടിൽ മറ്റാർക്കെങ്കിലും ഇതുമായി ബന്ധം ഉണ്ടോയെന്ന് വനം വകുപ്പ് പരിശോധിക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് രണ്ട് വരെയും ഏപ്രിൽ 25 മുതൽ മെയ് ആറ് വരെയും സൂരജിന്റെ വീട്ടിൽ പാമ്പിനെ സൂക്ഷിച്ചിരുന്നു. ഇക്കാര്യം വീട്ടിലുള്ള മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് കുറ്റപത്രം നൽകിയാൽ അടുത്ത ദിവസം തന്നെ വനം വകുപ്പും കുറ്റപത്രം സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP