Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ് ബുക്ക് വഴിയുള്ള ചാറ്റും വീഡിയോകോളും വഴി അടുപ്പം പ്രണയമായി; സ്വന്തമായി സിനിമ സംവിധാനം ചെയ്ത ശേഷം വിവാഹമെന്ന വാഗ്ദാനവും; താമസസ്ഥലത്തും ഹോട്ടലുകളിലുമായി പലവട്ടം ലൈംഗികചൂഷണം; യുവതിയോട് സ്‌നേഹം നടിച്ച് ശമ്പളം പിടിച്ചുവാങ്ങി മൊബൈലും ഡിജിറ്റൽ ക്യാമറയുമൊക്കെ വാങ്ങലും; കൊച്ചിയിൽ മാർട്ടിൻ പ്രക്കാട്ടിന്റെ അസോ.ഡയറക്ടർക്കെതിരെ പീഡനപരാതിയിൽ കേസ്

ഫേസ് ബുക്ക് വഴിയുള്ള ചാറ്റും വീഡിയോകോളും വഴി അടുപ്പം പ്രണയമായി; സ്വന്തമായി സിനിമ സംവിധാനം ചെയ്ത ശേഷം വിവാഹമെന്ന വാഗ്ദാനവും; താമസസ്ഥലത്തും ഹോട്ടലുകളിലുമായി പലവട്ടം ലൈംഗികചൂഷണം; യുവതിയോട് സ്‌നേഹം നടിച്ച് ശമ്പളം പിടിച്ചുവാങ്ങി മൊബൈലും ഡിജിറ്റൽ ക്യാമറയുമൊക്കെ വാങ്ങലും; കൊച്ചിയിൽ മാർട്ടിൻ പ്രക്കാട്ടിന്റെ അസോ.ഡയറക്ടർക്കെതിരെ പീഡനപരാതിയിൽ കേസ്

ആർ പീയൂഷ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത അസോസിയേറ്റ് ഡയറക്ടർക്കെകിരെ പൊലീസ് കേസെടുത്തു. സംവിധായകൻ മാർട്ടിൻ പ്രാക്കാട്ടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന പള്ളുരുത്തി കമ്പത്തോടത്ത് വീട്ടിൽ രാഹുൽ ചിറയ്ക്കലിനെതിരെയാണ് പത്തനംതിട്ട സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എളമക്കര പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.

2014 ൽ സമൂഹമാധ്യമം വഴിയാണ് യുവതിയും രാഹുലും സൗഹൃദത്തിലാകുന്നത്. 2017 മുതൽ രാഹുൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു തുടങ്ങി. ഇതിനിടയിൽ പലപ്പോഴായി ആറു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു യുവതിയെ ഇയാൾ ചൂഷണം ചെയ്തിരുന്നത്. ഇയാളുടെ താമസ സ്ഥലത്തും ഹോട്ടലുകളിലുമാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ യുവതിയുടെ ശമ്പളം മുഴുവൻ ഇയാൾ പല ആവശ്യങ്ങൾ പറഞ്ഞ് മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു.

വിവിധ സ്ഥലങ്ങളിൽ ഇയാൾ യുവതിയുമായി ചുറ്റിക്കറങ്ങിയിരുന്നു. യുവതിയിൽ നിന്നും പണം കടംവാങ്ങുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ലോക്ക് ഡൗണായപ്പോൾ യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയതോടെ ഇയാളുടെ ഫോൺവിളികൾ കുറഞ്ഞു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലായി. ഇതോടെ യുവതി ഇയാളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയുന്നത്.

മൂന്ന് വർഷത്തോളം യുവതിയെ ചൂഷണം ചെയ്ത ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് യുവതി വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് യുവതിയെ രാഹുലിനെ ഫോണിൽ വിളിച്ചപ്പോൾ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് രാഹുലിനെതിരെ കേസെടുത്തു. ഇയാളെ തിരക്കി പൊലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

മാർട്ടിൻ പ്രാക്കോട്ടിനൊപ്പം സിനിമകളിൽ പ്രവർത്തിക്കുന്ന ഇയാൾ ദുൽഖർ സൽമാൻ അഭിനിയിച്ച ചാർലി ഉൾപ്പെടെയുള്ള സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഒലിവിൽ കഴിയുന്ന രാഹുലിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിയെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റിലാകുമെന്നും എളമക്കര എസ്.എച്ച.ഒ ഡി.ദീപു പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP