Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലയാമലയിലെ ചെങ്കൽഖനനത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തം; മുണ്ടോത്ത് പ്രദേശത്ത് ഖനനം നടക്കുന്നത് ഏക്കർ കണക്കിന് സ്ഥലത്ത്; ഘനനം കുടിവെള്ള ക്ഷാമം ഉൾപ്പടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള് സൃഷ്ടിക്കുന്നെന്ന് സമരക്കാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഒരു പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് ഉൾപ്പെടെ കാരണമായേക്കാവുന്ന വൻ ഖനന പ്രവർത്തനത്തിനെതിരെ ഒരു നാട് സംഘടിക്കുന്നു. ഏക്കർ കണക്കിന് വിസ്തൃതിയുള്ള കൊലയാമലയിലെ ചെങ്കൽ ഖനനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കോഴിക്കോട് ജില്ലയിൽ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ 4,9,10 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടോത്ത് -നാറാത്ത് പ്രദേശത്താണ് മല സ്ഥിതി ചെയ്യുന്നത്.

കൊലയാമലയുടെ മുകളിൽ ഏക്കർകണക്കിന് വിസ്തൃതിയിലാണ് ഖനനം നടക്കുന്നത്. കുടിവെള്ള ക്ഷാമമുൾപ്പെടെയുള്ള പാരിസ്ഥിതി പ്രശ്‌നനത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ 20000 മെട്രിക് ടൺ ചെങ്കൽഖനനത്തിന് അധികൃതർ അനുമതിനൽകിയെന്ന് നാട്ടുകാർ പറയുന്നു. മലയുടെ താഴ്‌വാരത്തിലും ഇതിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലുമായി ഏതാണ്ട് 800 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വേനൽക്കാലമായാൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന പ്രദേശമാണിത് .ക്വാറി പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ കുടിവെള്ളലഭ്യത ഇല്ലാതാവാനും ഏറെ ചെങ്കുത്തായ പ്രദേശമായതിനാൽ മഴക്കാലത്ത് ക്വാറിയിൽ വെള്ളം കെട്ടിക്കിടന്ന് ഉരുൾപൊട്ടലിനു സാധ്യതയും ഏറെയാണൈന്നും ജനങ്ങൾ ആശങ്കപ്പെടുന്നു.

കഴിഞ്ഞ പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശമാണിത്.കൃത്യമായ പാരിസ്ഥിതികാഘാത പഠനമോ പ്രദേശത്തെ ആളുകളുടെ എതിർപ്പോ അവരുടെ ആശങ്കകളോ തെല്ലും വകവെയ്ക്കാതെ ക്വാറി പ്രവർത്തനത്തിനാവശ്യമായ അനുമതി നൽകിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ ദിവസം ക്വാറിക്കെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ ഹൈക്കോടതിയുടെ പൊലീസ് പ്രൊട്ടക്ഷൻ ഉത്തരവ് നിലവിലുണ്ടെന്ന കാരണത്താൽ പൊലീസ് കേസെടുത്തിരുന്നതായും പറയുന്നു.വിഷയത്തിൽ ജില്ല കലക്ടർ ഇടപെടണമെന്നും ചെങ്കൽഖനനം അടിയന്തിരമായി നിർത്തിവെക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP