Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് കോവിഡ് കണക്ക് 600 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 608 പേർക്ക്; സമ്പർക്കം വഴി രോഗം ബാധിച്ചത് 396 പേർക്ക്; രോഗബാധിതരിൽ 26 പേരുടെയും രോഗ ഉറവിടം അജ്ഞാതം; തിരുവനന്തപുരത്ത് മാത്രം 201 കോവിഡ് കേസുകൾ; എട്ട് ആരോഗ്യപ്രവർത്തകരും കോവിഡ് ബാധിച്ചു; 181 പേർക്ക് രോഗമുക്തി; കേരളം സമൂഹവ്യാപന ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി; നിലവിൽ കോവിഡ് ബാധിച്ച് ചികിത്സിൽ കഴിയുന്നത് 4454 പേർ

സംസ്ഥാനത്ത് കോവിഡ് കണക്ക് 600 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 608 പേർക്ക്; സമ്പർക്കം വഴി രോഗം ബാധിച്ചത് 396 പേർക്ക്; രോഗബാധിതരിൽ 26 പേരുടെയും രോഗ ഉറവിടം അജ്ഞാതം; തിരുവനന്തപുരത്ത് മാത്രം 201 കോവിഡ് കേസുകൾ; എട്ട് ആരോഗ്യപ്രവർത്തകരും കോവിഡ് ബാധിച്ചു; 181 പേർക്ക് രോഗമുക്തി; കേരളം സമൂഹവ്യാപന ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി; നിലവിൽ കോവിഡ് ബാധിച്ച് ചികിത്സിൽ കഴിയുന്നത് 4454 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം സമൂഹവ്യാപനത്തിന് തൊട്ടരികെ. ഇന്ന് കേരളത്തിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് പുറത്തുവന്ന്ത. ഇന്ന് മാത്രം 608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും എത്തിയവരാണ്.68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 396 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർ, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവർക്കും രോഗം ബാധിച്ചു. സമ്പർക്കരോഗബാധയുണ്ടായവരിൽ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസർകോട് 44, തൃശൂർ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

181 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂർ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂർ 49, കാസർകോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകൽ പരിശോധിച്ചു. 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച് 8930 പേർക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4454 പേരാണ്. ആകെ 252302 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

രോഗവ്യാപനം കൂടുന്നതിനാൽ ജില്ലകളിലെ പ്രവർത്തനത്തിൽ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടി ചുമതല നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം കെ ഇമ്പശേഖർ, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖർ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഡി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആർ പ്രേമകുമാർ ഇടുക്കി, ജെറോമിക് ജോർജ് എറണാകുളം, ജീവൻ ബാബു തൃശ്ശൂർ, എസ് കാർത്തികേയൻ പാലക്കാട്, എൻഎസ്‌കെ ഉമേഷ് മലപ്പുറം, വീണ മാധവൻ വയനാട്, വി വിഘ്‌നേശ്വരി കോഴിക്കോട്, പിആർകെ തേജ കണ്ണൂർ, അമിത് മീണ കാസർകോട്.

തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാൻ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്‌സ് ക്വാറന്റീനും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും നിർമ്മിക്കാൻ ഇവർ കളക്ടർമാരെ സഹായിക്കും. തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്.

ഇവരിൽ പൂന്തുറ, കൊട്ടക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളെയും കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി.

സൗജന്യറേഷൻ വിതരണം പൂർത്തിയായി. എറണാകുളത്ത് സമ്പർക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കി. ടെസ്റ്റുകൾ കൂട്ടാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ എത്തിക്കാൻ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററൊരുക്കും- മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP