Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനും കുടുങ്ങുന്നു; കസ്റ്റംസ് ഉദ്യോഗസ്ഥർ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വീട്ടിലെത്തി; ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് ഓഫീസിലെത്തി എം ശിവശങ്കരൻ; തീവ്രവാദ ബന്ധമുള്ള സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതിയായ സരിത്തുമായി ശിവശങ്കരനും തമ്മിലുള്ളതും അടുത്ത ബന്ധം; ശിവശങ്കരന്റെ നമ്പറിലേക്ക് സരിത്ത് വിളിച്ചത് പലതവണ; സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ശിവശങ്കരന്റെ ഉറ്റബന്ധം കുരുക്കാകുന്നു

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനും കുടുങ്ങുന്നു; കസ്റ്റംസ് ഉദ്യോഗസ്ഥർ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ വീട്ടിലെത്തി; ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് ഓഫീസിലെത്തി എം ശിവശങ്കരൻ; തീവ്രവാദ ബന്ധമുള്ള സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതിയായ സരിത്തുമായി ശിവശങ്കരനും തമ്മിലുള്ളതും അടുത്ത ബന്ധം; ശിവശങ്കരന്റെ നമ്പറിലേക്ക് സരിത്ത് വിളിച്ചത് പലതവണ; സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ശിവശങ്കരന്റെ ഉറ്റബന്ധം കുരുക്കാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ കുരുക്കിൽ. മുൻ ഐ ടി സെക്രട്ടറിയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് അധികൃതർ ഓഫീസിലെത്തി. സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി. വൈകീട്ട് നാല് മണിയോടെ ഉദ്യോഗസ്ഥർ എത്തി നോട്ടീസ് നൽകി. ഇതിന് പിന്നാലെ കസ്റ്റംസ് ഓഫീസിൽ ശിവശങ്കരൻ ഹാജരായി. 10 മിനിറ്റിനുള്ളിൽ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു. കസ്റ്റംസിനെ കൂടാതെ എൻ.ഐ.എ സംഘവും തലസ്ഥാനത്തുണ്ട്. ഇന്നാണ് കസ്റ്റംസ് സംഘം ശിവശങ്കരന്റെ വസതിയിൽ എത്തിയത്.

സ്വർണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. ശിവശങ്കറുമായി കേസിലെ പ്രതികൾക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഫോൺ വിളിച്ചതായി തെളിവ് ലഭിച്ച സാഹചര്യത്തിൽ ശിവശങ്കറിന്റെ വീട്ടിൽ ഗൂഢാലോചന നടന്നോ എന്നിങ്ങനെയാണ് അന്വേഷണം നീളുന്നത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിർണായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. നേരത്തെ സരിത്തിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ശിവശങ്കറിലേക്ക് ബന്ധിപ്പിക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരത്തുള്ള എൻഐഎ സംഘം ഇന്നലെ സരിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസിൽ എൻഐഎ പരിശോധന നടത്താനുള്ള സാധ്യതയുമുണ്ട്.

അതേസമയം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന. തന്റെ ഫോണിൽ നിന്ന് സരിത്ത് ശിവശങ്കരനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. സരിത്തിന്റെ കോൾ റെക്കോർഡിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്.

9847797000 എന്ന ശിവശങ്കരന്റെ നമ്പറിലേക്ക് പലതവണ സരിത്ത് വിളിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് സരിത്ത് ശിവശങ്കരനെ വിളിച്ചത്. ഏപ്രിൽ 28ന് രണ്ട് തവണ വിളിച്ചിട്ടുണ്ട്. പിറ്റേന്ന് ഒരു തവണ വിളിച്ചു. മെയ് അഞ്ചിനും ആറിനും സരിത്ത് വിളിച്ചിട്ടുണ്ട്. ഏതാണ് ഒൻപതിലധികം തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. 9526274534 എന്ന നമ്പരിൽ നിന്നാണ് സരിത്ത് കോൾ ചെയ്തത്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമേറിയ കോളുകളായിരുന്നു ഇത്.

തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സ്വപ്ന ഒളിവിൽ പോവുന്നതിന് തൊട്ടുമുൻപ് സെക്രട്ടറിയേറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതിന്റെ ടവർ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP