Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആടിനെ വിഴുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി കാട്ടിലയച്ചു; 38 കിലോ വരുന്ന പെരുമ്പാമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളിൽ ഒന്നെന്ന് വിദഗ്ദ്ധർ; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ദിസ്പൂർ: അസമിൽ 38 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. അസം നാഗോൺ ജില്ലയിലെ ബോർഗട്ട് ചപ്പനാല ഗ്രാമത്തിലാണ് സംഭവം. ആടിനെ വിഴുങ്ങുന്ന നിലയിലാണ് ബർമീസ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് വിദഗ്ധൻ സ്ഥലത്തെത്തി ഇതിനെ പിടികൂടുകയായിരുന്നു. 38 കിലോഗ്രാം തൂക്കമുള്ള പാമ്പിന് 16 അടി നീളമാണ് ഉള്ളത്.

പാമ്പിനെ പിടികൂടുന്നത് കാണാൻ ഗ്രാമവാസികൾ ഒന്നടങ്കം തടിച്ചുകൂടി. ഇതിന്റെ വീഡിയോ വ്യാപകമായാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തുടർന്ന് പാമ്പിനെ തൊട്ടടുത്തുള്ള സ്വാങ് റിസർവ് വനത്തിലേക്ക് തുറന്നുവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP