Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണത്തിന് സമാന്തരമായി സിബിഐ അന്വേഷണവും വേണം; കേസിൽ ഇന്റർപോളിന്റെ സഹായം തേടണം: ആവശ്യവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണത്തിന് സമാന്തരമായി സിബിഐ അന്വേഷണവും വേണം; കേസിൽ ഇന്റർപോളിന്റെ സഹായം തേടണം: ആവശ്യവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണത്തിന് സമാന്തരമായി സിബിഐ അന്വേഷണവും വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ. കേസിൽ ഇന്റർപോളിന്റെ സഹായം തേടണമെന്നും ശിവശങ്കരൻ നടത്തിയ വിദേശ യാത്രകൾ അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

തട്ടിപ്പ് ബഹുജന മധ്യത്തിൽ കൊണ്ടുവന്ന മാധ്യമങ്ങളെ ഡി.ജി.പി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. എല്ലാ അന്വേഷണവും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP