Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അമിതാബ് ബച്ചന്റെ കോവിഡ് എങ്ങനെ ഐശ്വര്യ റായിക്ക് പിടിപെട്ടു; ഇന്നത്തെ പ്രൈം ടൈം ചർച്ച ഇതാണ്'; സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുമായി ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അഡ്വ. ഒ എം ഭരദ്വാജ് വിവാദത്തിൽ; പാർട്ടി ഇടപെട്ട് തിരുത്തണമെന്ന് സോഷ്യൽ മീഡിയ

'അമിതാബ് ബച്ചന്റെ കോവിഡ് എങ്ങനെ ഐശ്വര്യ റായിക്ക് പിടിപെട്ടു; ഇന്നത്തെ പ്രൈം ടൈം ചർച്ച ഇതാണ്'; സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുമായി ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അഡ്വ. ഒ എം ഭരദ്വാജ് വിവാദത്തിൽ; പാർട്ടി ഇടപെട്ട് തിരുത്തണമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പാസ്റ്റ് വിവാദമാകുന്നു. ചാനൽ ചർച്ചകളെ പരിഹസിച്ചു കൊണ്ട് ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റിയംഗവും കോർപ്പറേഷൻ മുൻ കൗൺസിലറുമായിരുന്ന അഡ്വ. ഒ എം ഭരദ്വാജ് ഇട്ട പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ഇന്നത്തെ പ്രൈം ടൈം ചർച്ച: അമിതാബ് ബച്ചന്റെ കോവിസ് എങ്ങിനെ ഐശ്വര്യ റായിക്ക് പിടിപെട്ടു എന്നാണ്' ഇദ്ദേഹം എഫ് ബിയിൽ പോസ്റ്റ് ചെയ്തത്.

രൂക്ഷമായ വിമർശനങ്ങളാണ് പോസ്റ്റിനെതിരെ ആളുകൾ ഉയർത്തുന്നത്. മാനിഫെസ്റ്റോയുടെ എത്രാമത്തെ അധ്യായത്തിലാണ് സഖാവെ, ആൺ, പെൺ ബന്ധങ്ങളെ ഇങ്ങനെ വായിക്കാൻ പഠിപ്പിച്ചത് എന്നാണ് പോസ്റ്റിനടിയിൽ ബൈജു മേരിക്കുന്ന് എന്നയാളുടെ ചോദ്യം. താങ്കൾ ഒരു വക്കീൽ കൂടിയാണ്. സാമൂഹിക അവസ്ഥകളെ ഡയലക്ടിക്കൽ തിയറി കൊണ്ട് പഠന വിഷയമാക്കുന്ന ധീരനായ താങ്കൾക്ക് അഭിവാദ്യങ്ങൾ..

ഈ ഇക്കിളി സാഹിത്യത്തിന് മുന്നിൽ മനോരമ പോലും ശിരസ് നമിക്കും സഖാവേ എന്നും ബൈജു പരിഹസിക്കുന്നു. മോശം കമന്റ് , താങ്കളെ . നേരിട്ട് പരിചയമില്ല. കേട്ടറിയാം. വെറുതെ തകർക്കരുത് എന്നാണ് മറ്റൊരു പ്രതികരണം. നഴ്സിങ് സംഘടനയുടെ നേതാവാണു പോലും... ഷെയിം ഓൺ യു ഭരദ്വാജ് . ഭരതാ നിലവാരം കാക്കുക എന്നിങ്ങനെയെല്ലാം പ്രതികരണങ്ങളുണ്ട്. വിമർശനം ശക്തമാകുമ്പോഴും പോസ്റ്റ് പിൻവലിക്കാൻ ഭരദ്വാജ് തയ്യാറായിട്ടില്ല. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ് ചർച്ചയാവുന്നുണ്ട്. പോസ്റ്റ് പിൻവലിക്കാനുള്ള മാന്യത പോലും ഭരദ്വാജ് കാണിച്ചിട്ടില്ല. എന്തൊരു ദുഷിച്ച അവസ്ഥയാണ്. കാണുമ്പോൾ തന്നെ അറപ്പു തോന്നുന്നു. സംഘടന ഇടപെട്ട് ഇദ്ദേഹത്തെ തിരുത്തണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP