Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ആയിഷത് മുന ഷെറിൻ

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ആയിഷത് മുന ഷെറിൻ

സ്വന്തം ലേഖകൻ

കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗണിലകപ്പെട്ട് സ്‌കൂളുകളും മദ്രസകളും തുറക്കാതെ വന്നപ്പോൾ ആ ഒഴിവ് ദിനങ്ങളെ അവിസ്മരണീയമാക്കി അറബിക് കാലിഗ്രാഫിയിലും ബോട്ടൽ ഡിസൈനിങ്ങിലും വിസ്മയം തീർക്കുകയാണ് അജാനൂർ കടപ്പുറത്തെ വ്ദ്യാർത്ഥിനി ആയിഷത് മുന ഷെറിൻ.

ഖുർആൻ അറബിക്ക് വചനങ്ങൾ, ആശംസ കാർഡുകൾ, കുപ്പികളിൽ വിവിധങ്ങളായ ഡിസൈനുകൾ ഉൾപ്പടെ ആയിഷത് മുന ഷെറിന്റെ കരവിരുതിൽ തെളിയുന്ന വിസ്മയങ്ങൾ ഏറെയാണ്.

മാതാപിതാക്കളും കുടുംബക്കാരും നൽകുന്ന പിന്തുണയും പ്രോത്സാഹനങ്ങളുമാണ് തന്റെ പ്രചോദനമെന്ന് മുന വെളിപ്പെടുത്തുന്നു.

കുടുംബക്കാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ച് അറബി പദങ്ങളുടെ പേരുകളും കാലികുപ്പിയിൽ വിവിധ തരത്തിലുള്ള ഡിസൈനുകളും കൂടി ചെയ്ത് നൽകുകയാണ് കലാവിരുതിൽ വിസ്മയം തീർക്കുന്ന ഈ കൊച്ചു കലാകാരി.

വിദ്യാർത്ഥിനിയായ മുന ഷെറിൻ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലും, അജാനൂർ പാലായി മദ്രസയിലും ഒമ്പതാം തരത്തിലാണ് പഠിക്കുന്നത്.

കോട്ടച്ചേരി ഫിഷ് നെറ്റ് വ്യാപാരിയും കാസർഗോഡ് ജില്ലാ മത്സ്യ വ്യാപാരി അസോസിയേഷൻ അംഗവുമായ സിഎച്ച് മജീദിന്റെയും വീട്ടമ്മയായ മറിയംബിയുടെയും മകളാണ് മുന ഷെറിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP