Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സത്യത്തെ ഒരിക്കലും തോൽപ്പിക്കാനാവില്ല; ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതിന് പിന്നാലെ ഒറ്റവാക്കിൽ പ്രതികരിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാൻ കോൺഗ്രസിലെ അധികാരവടംവലി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതോടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട്; സർക്കാരിന് ഭീഷണികളില്ലെന്ന് കോൺഗ്രസ് നേതാവ് ചേതൻ ഡുഡിയും; 17 എം.എൽ,എ മാരുടെ പിന്തുണയോടെ സച്ചിന്റെ നീക്കം പുതിയ പാർട്ടിയോ ബിജെപിയോ; ആശങ്കയിൽ രാജസ്ഥാൻ രാഷ്ട്രീയം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് സച്ചിൻ പൈലറ്റ്. സത്യത്തെ ഒരിക്കലും തോൽപ്പിക്കാനാവില്ല എന്നാണ് പൈലറ്റ് പുറത്തായതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.നിയമസഭാകക്ഷി യോഗത്തിലാണ് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയിൽനിന്നും ഒഴിവാക്കിയത്. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാൻ സർക്കാരിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കി ഗവർണറെ കാണുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ജയ്പൂരിലെ രാജ്ഭവനിലെത്തിയാണ് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയെ കാണുന്നത്.സർക്കാരിന് ഭീഷണികളൊന്നുമില്ലെന്നാണ് കോൺഗ്രസ് നേതാവ് ചേതൻ ഡുഡി അവകാശപ്പെടുന്നത്. സർക്കാരിനൊപ്പം 109 എംഎ‍ൽഎമാരുണ്ടെന്നും കോൺഗ്രസ് ഇപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുയാണെന്നും ഡുഡി പറഞ്ഞു.

രാജസ്ഥാൻ കോൺഗ്രസിലെ അധികാരവടംവലി പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയർത്തിയ സച്ചിൻ പൈലറ്റിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഉപമുഖമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത് ഇന്ന് രാവിലെയാണ്. ഉപമുഖ്യമന്ത്രി പദത്തിൽനിന്നും സച്ചിനെ മാറ്റിയതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. ജയ്പുരിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിൻ പൈലറ്റുമായി അടുത്ത ബന്ധം പുലർത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയിൽനിന്നു പുറത്താക്കിയത്.

രാജസ്ഥാൻ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു. സച്ചിനെതിരെ നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗം ആവശ്യപ്പെടുക ആയിരുന്നു എന്നാണ് സൂചന. അതേസമയം സച്ചിന്റെ ഇനിയുള്ള തീരുമാനം എന്താണെന്ന് വ്യക്തമായിട്ടില്ല. ബിജെപിയിലേക്ക് സച്ചിനെ നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. സച്ചിൻ ബിജെപിയുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.

നിരവധി തവണ അനുരജ്ഞന ചർച്ചക്കായി വിളിച്ചെങ്കിലും സഹകരിച്ചില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ച രണ്ടാം നിയമകക്ഷി യോഗവും സച്ചിൻ ബഹിഷ്‌കരിച്ചിരുന്നു. തന്റെയൊപ്പമുള്ള 17 എംഎൽഎമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് സച്ചിൻ പൈലറ്റ് പരോക്ഷമായി കോൺഗ്രസ് നേതൃത്വത്തോട് വിലപേശിയിരുന്നത്. മുഖ്യമന്ത്രിപദം ലഭിക്കുക എന്നതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിൻ പൈലറ്റ് തയ്യാറല്ലെന്നാണ് നേതൃത്വത്തലോടെ വ്യക്തമാക്കിയത്. പ്രിയങ്കാ ഗാന്ധിയും ചിദംബരവും വിളിച്ചിട്ടും സച്ചിൻ പൈലറ്റ് വഴങ്ങിയുമില്ല.ിജെപി.

സച്ചിൻ പൈലറ്റുമായി ഒരു സമവായത്തിന് വേണ്ടിയാണ് രണ്ടാമതും കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ച് ചേർത്തത്. അർദ്ധരാത്രിയും കോൺഗ്രസ് ഉന്നതനേതൃത്വം സച്ചിൻ പൈലറ്റുമായി സംസാരിക്കുകയായിരുന്നു. പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പറഞ്ഞുതീർക്കാൻ വേണ്ടിയായിരുന്നു ഈ ചർച്ചകളെല്ലാം. ബിജെപിയുമായും സച്ചിൻ പൈലറ്റ് സജീവമായി സംസാരിക്കുന്നുവെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ അത്തരത്തിലൊരു ഉറപ്പ് സച്ചിൻ പൈലറ്റിൽ നിന്ന് ബിജെപിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 101 ആണ്. അത് ഇപ്പോഴും അശോക് ഗെലോട്ടിന്റെ പക്കലുണ്ട് എന്നാണ് സൂചന. 102 എംഎൽഎമാർ അശോക് ഗെലോട്ടിന്റെ ഒപ്പമുണ്ടെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിലേക്ക് കോൺഗ്രസിന്റെ സഖ്യകക്ഷികളടക്കം 122 എംഎൽഎമാരെയും മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 107 കോൺഗ്രസ് എംഎൽഎമാരുണ്ട്. മറ്റുള്ളവരെല്ലാം സഖ്യകക്ഷികളാണ്. 13 സ്വതന്ത്രരുടെയും അഞ്ച് ചെറുപാർട്ടി എംഎൽഎമാരുടെയും പിന്തുണയിലാണ് കോൺഗ്രസ് സർക്കാർ രാജസ്ഥാനിൽ നിലനിൽക്കുന്നത്.

സച്ചിൻ പൈലറ്റിനൊപ്പം 17 പേരെങ്കിലും പോയി എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ കോൺഗ്രസ് പക്ഷത്ത് 90 കോൺഗ്രസ് എംഎൽഎമാരും ഏഴ് സ്വതന്ത്രരും ചെറുപാർട്ടികളിൽ നിന്നുള്ള അഞ്ച് എംഎൽഎമാരും ഉണ്ട്. അങ്ങനെ അശോക് ഗെലോട്ടിന്റെ ഒപ്പം 102 എംഎൽഎമാരാണ് ഇപ്പോഴുള്ളത്. സച്ചിൻ പൈലറ്റിനൊപ്പം രണ്ട് മന്ത്രിമാരും ഉണ്ടെന്നത് സർക്കാരിനെ ക്ഷീണിപ്പിക്കുന്നുണ്ട്. ഇന്നലെ രാജസ്ഥാൻ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് ''കുടുംബം'' എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎൽഎമാരുടെ വീഡിയോ പങ്കുവച്ചത്.അതിനിടെ, ഭാരതീയ ട്രൈബൽ പാർട്ടിയെന്ന ചെറുപാർട്ടി സ്വന്തം രണ്ട് എംഎൽഎമാരെ ഭരണകക്ഷിയിൽ നിന്ന് പിൻവലിച്ചു. സച്ചിൻ പൈലറ്റിനോ അശോക് ഗെലോട്ടിനോ പിന്തുണ നൽകരുത് എന്നാണ് പാർട്ടി നേതൃത്വം എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അവശ്യഘട്ടത്തിൽ പക്ഷേ ഈ എംഎൽഎമാരും ഗെലോട്ടിനൊപ്പം നിൽക്കുമെന്നാണ് സൂചന.

 

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP