Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേവനപാതയിൽ അന്നപൂർണ്ണ കരുത്തോടെ മുൻപോട്ട്; സൗജന്യ മെഡിസിൻ ബാങ്ക് രണ്ടുവർഷം പൂർത്തിയാക്കി

സേവനപാതയിൽ അന്നപൂർണ്ണ കരുത്തോടെ മുൻപോട്ട്; സൗജന്യ മെഡിസിൻ ബാങ്ക് രണ്ടുവർഷം പൂർത്തിയാക്കി

സ്വന്തം ലേഖകൻ

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾക്കും നിർധന രോഗികൾക്കുമായി അന്ന പൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിച്ച സൗജന്യ മെഡിസിൻ ബാങ്ക് പദ്ധതി രണ്ടുവർഷം പൂർത്തിയാക്കി. കണ്ണൂർ ജില്ലാ ജഡ്ജിയായിരുന്ന ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്ത മെഡിസിൻ ബാങ്ക് പദ്ധതി ഇതിനോടകം നൂറുകണക്കിന് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾക്കും മറ്റ് പാവപ്പെട്ട രോഗികൾക്കു മാണ് സാന്ത്വനമായത്.

അന്നപൂർണ്ണ അംഗങ്ങളുടെയും ഒരുകൂട്ടം മനുഷ്യസ്‌നേഹികളുടെയും സഹായ സഹകരണത്തോടെയാണ് അന്നപൂർണ്ണ മെഡിസിൻബാങ്ക് പദ്ധതി മുന്നോട്ട് പോകുന്നത്. ഡയാലിസിസ് രോഗികൾക്ക് സൗജന്യയാത്ര സേവന പദ്ധതിയായ ജീവൻ രേഖ, സൗജന്യ ഡയാലിസിസ്, സന്നദ്ധ രക്തദാനം, ട്രാൻസ്‌ജെൻഡർ സ്വയം തൊഴിൽ പരിശീലനം, ക്ലീൻ പയ്യാമ്പലം ക്യാമ്പയിൻ എന്നിവയുമായി കാരുണ്യ സേവന പാതയിൽ നിറസാന്നിദ്ധ്യമാണ് അന്നപൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ. നിലവിൽ ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഫാർമസികളിൽ നിന്നും അന്നപൂർണ്ണ പ്രിവിലേജ് കാർഡ് വഴി ട്രാൻസ്‌ജെൻഡർ രോഗികൾ, നിർധന രോഗികൾ, ഡയാലിസിസ് രോഗികൾ എന്നിവർക്ക് സൗജന്യമായി മരുന്ന്‌വാങ്ങാം.

നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡണ്ട് മഹേഷ് ചന്ദ്ര ബാലിഗ, ട്രഷറർ ഷമീം പുനത്തിൽ, ബ്രണ്ണൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊഫ.കെ.ഫൽഗുനൻ, നവഭാരത് ഐ.എ.എസ് അക്കാദമി ഡയരക്ടർ ജോഫിൻ ജെയിംസ് എന്നിവരാണ് അന്നപൂർണ്ണയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രണ്ടുവർഷം പൂർത്തിയായ വേളയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് സൗജന്യ മെഡിസിൻ ബാങ്കിലേക്കുള്ള അടുത്ത വർഷത്തേക്കുള്ള തുക ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.നിരൂപിനെ ഏൽപ്പിച്ചു. അന്നപൂർണ്ണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ്, തൃശ്ശൂർ സർക്കിൾഇൻസ്‌പെക്ടർ ബാലകൃഷ്ണൻ, മഹേഷ് ബാലിഗ, തോമസ് ആലക്കോട് എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP