Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ; മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലചന്ദ്രനെ വെന്റിലേറ്ററിലേക്കു മാറ്റി

പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ; മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലചന്ദ്രനെ വെന്റിലേറ്ററിലേക്കു മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: പ്രശസ്ത സിനിമാനാടക പ്രവർത്തകനും അദ്ധ്യാപകനുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.

നാടകസിനിമാ സംവിധായകൻ, നാടക രചയിതാവ്, അദ്ധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലും അദ്ധ്യാപകനായിരുന്നു ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവൻ മേഘരൂപൻ' എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP