Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽ നൂറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങുന്ന ജലാലുദ്ദീന് ജുബൈൽ കെഎംസിസി യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

ജുബൈൽ: കാൽനൂറ്റാണ്ടിലേറെ സൗദി അറേബ്യയിൽ സേവനമനുഷ്ഠിച്ച നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം അരീക്കോട് സ്വദേശി ജലാലുദ്ദീൻ അഹമ്മദിനു ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി. ജുബൈൽ കെ.എം.സി.സി, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ദമ്മാം അരീക്കോട് വെൽഫയർ അസോസിയേഷൻ (ദവ) എന്നീ സംഘടനകളിൽ അംഗവും, ഈ സംഘടനകൾ വഴി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമാണ് ജലാലുദ്ധീൻ. നിലവിൽ ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ (കെ.എൻ.എം) വൈസ് പ്രസിഡന്റ് ആണ് .

യാത്രയപ്പ് ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഫാസ് മുഹമ്മദലി അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി അംഗം യു.എ റഹീം ചടങ്ങു ഉൽഘാടനം ചെയ്തു. ജാഫർ തേഞ്ഞിപ്പലം,സൈതലവി പരപ്പനങ്ങാടി,സലാം മാലോറം, പ്രൊഫ.അമീർ അസ്ഹർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും, ട്രഷറർ നൗഷാദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

മലപ്പുറം അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് ലെ അദ്ധ്യാപകനുമായിരുന്ന മർഹൂം പി പി മമ്മദ് മൗലവിയുടെ മകനായ ജലാലുദ്ദീൻ അഹമ്മദ് ബി.ടെക് പാലക്കാട് എൻ.എസ്.എസ് എൻഞ്ചിനീയറിങ് കോളേജിൽ നിന്നും, എം.ടെക് കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നുമാണ് പൂർത്തിയാക്കിയത്.തുടർന്ന് അദ്ദേഹം പാലക്കാട് എൻ.എസ്.എസ് എൻഞ്ചിനീയറിങ് കോളേജിലും, തൃശൂർ ഗവ : എഞ്ചിനീയറിങ് കോളേജിലും നാലര വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. 1994 ൽ സൗദിയിൽ എത്തിയ അദ്ദേഹം ദമ്മാം ആസ്ഥാനമായ സാമിൽ എയർ കണ്ടീഷനറിൽ രണ്ടര വർഷം ഇലക്ട്രിക്കൽ എൻജിനീയറായി ആയി ജോലി ചെയ്തു. ശേഷം പതിനൊന്നര വർഷം റോയൽ കമ്മീഷന്റെ കീഴിലുള്ള ജുബൈൽ ഇൻഡസ്ട്രിയൽ കോളേജിൽ ഇൻസ്ട്രുമെന്റഷന് സെക്ഷനിൽ ലെക്ചറർ ആയും , അതിന് ശേഷം പന്ത്രണ്ടു വർഷത്തോളം സാബിക് അഫിലിയേറ്റ് ആയ സഊദി കയാൻ പെട്രോകെമിക്കൽ കമ്പനിയിൽ ഇൻസ്ട്രുമെന്റഷന് & കൺട്രോൾ സീനിയർ ട്രെയ്‌നർ ആയും ജോലി ചെയ്തു.

20 വർഷത്തിലേറെയായി ജുബൈലിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു സലീനയാണ് ഭാര്യ.അദ്ദേഹത്തിന്റെ മക്കളായ ഫിദ, ശാദിയ, ഹസ്‌ന, ഫർഹാൻ എന്നിവർ ജുബൈൽ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP