Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്യപ്പെട്ടു, ഭരണഘടനാ വിരുദ്ധം'; ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ പറയുന്നു

'തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്യപ്പെട്ടു, ഭരണഘടനാ വിരുദ്ധം'; ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ പറയുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്തതായി മുൻ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോൾ. ഇത് ഭരണ ഘടനാ വിരുദ്ധമാണെന്നും സെബാസ്റ്റ്യൻ പോൾ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഭരണസമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്.

യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP