Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉത്രയെ കൊന്നത് ഞാൻ തന്നെ; എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്ന മറപടി; ഒടുവിൽ സൂരജിന്റെ പരസ്യ കുറ്റസമ്മതം; ഇനിയാർക്കും ഈ ഗതി വരരുതെന്ന് പാമ്പു പിടിത്തക്കാരൻ സുരേഷും; അഞ്ചലിലെ ക്രൂരൻ കരഞ്ഞു; വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്; വീട്ടുകാരെ കൊലക്കേസിൽ പ്രതിയാക്കാതിരിക്കാനുള്ള സൂരജിന്റെ കുതന്ത്രമോ കുറ്റസമ്മതം?

ഉത്രയെ കൊന്നത് ഞാൻ തന്നെ; എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്ന മറപടി; ഒടുവിൽ സൂരജിന്റെ പരസ്യ കുറ്റസമ്മതം; ഇനിയാർക്കും ഈ ഗതി വരരുതെന്ന് പാമ്പു പിടിത്തക്കാരൻ സുരേഷും; അഞ്ചലിലെ ക്രൂരൻ കരഞ്ഞു; വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്; വീട്ടുകാരെ കൊലക്കേസിൽ പ്രതിയാക്കാതിരിക്കാനുള്ള സൂരജിന്റെ കുതന്ത്രമോ കുറ്റസമ്മതം?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കര?ഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

മുഖ്യപ്രതികളായ ഉത്രയുടെ ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂർ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതർ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുരേഷ് കൊലക്കേസിൽ മാപ്പുസാക്ഷിയാകുമെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി കഴിഞ്ഞു. അതിനിടെ സൂരജിന്റെ കുറ്റ സമ്മതം അമ്മയേയും സഹോദരിയേയും രക്ഷിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലുമുണ്ട്. ഇവർക്ക് കൊലക്കേസിൽ പങ്കില്ലെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് സൂരജിന്റെ കരച്ചിലും തുറന്നു പറച്ചിലും.

താനൊരു ദൈവ വിശ്വാസിയാണെന്നും തനിക്കും ഒരു മകളുമുണ്ടെന്നുമാണ് സുരേഷിന്റെ പ്രതികരണം. അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലൊരു സംഭവം ഉണ്ടാകരുതെന്നും സുരേഷ് പറഞ്ഞു. അതുകൊണ്ടാണ് താൻ മാപ്പു സാക്ഷിയാകുന്നത് എന്നാണ് സുരേഷ് നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP