Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവിധ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 60 കോടിയുടെ സ്വർണം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ മൂവാറ്റുപുഴക്കാരന്റെ കീഴടങ്ങലിൽ ഞെട്ടി കസ്റ്റംസും; തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകൾ ദുരൂഹമെന്ന ഇന്റലിജൻസ് റിപ്പോർട്ടിലും എൻഐഎ അന്വേഷണം; കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഞെട്ടിക്കുന്നത്; വേരുകൾ സിനിമയിലേക്കും; നയതന്ത്ര കള്ളക്കടത്തിലെ അന്വേഷണം തുറന്നു കാട്ടുന്നത് തീവ്രവാദ ബന്ധം

വിവിധ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 60 കോടിയുടെ സ്വർണം; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ മൂവാറ്റുപുഴക്കാരന്റെ കീഴടങ്ങലിൽ ഞെട്ടി കസ്റ്റംസും; തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകൾ ദുരൂഹമെന്ന ഇന്റലിജൻസ് റിപ്പോർട്ടിലും എൻഐഎ അന്വേഷണം; കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഞെട്ടിക്കുന്നത്; വേരുകൾ സിനിമയിലേക്കും; നയതന്ത്ര കള്ളക്കടത്തിലെ അന്വേഷണം തുറന്നു കാട്ടുന്നത് തീവ്രവാദ ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യാന്തരബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവിൽ കസ്റ്റംസിന്റെയും എൻ.ഐ.എയുടെയും അന്വേഷണം പോകുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. ഇതിന് പിന്നാലെ മൂവാറ്റുപുഴക്കാരൻ ജമാലും നാടകീമായി കീഴടങ്ങിയിരിക്കുന്നു. തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡി.ആർ.ഐയ്ക്കോ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സ്വർണക്കടത്തിനു നേതൃത്വം നൽകുന്നതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളിയിലെ ഒരു രാഷ്ട്രീയ നേതാവ് സംഘത്തിലെ ചിലരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും റിപ്പോർട്ടിലുണ്ട്. സിനിമാ നടിമാരും സെലിബ്രറ്റികളും ഉൾപ്പെടുന്നതാണ് സ്വർണക്കടത്തു സംഘം. വിസിറ്റിങ് വിസ നൽകി ഇവരെ വിദേശത്തേക്ക് അയയ്ക്കും. ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വർണം മെഴുകുരൂപത്തിലാക്കി കടത്തും. ഇതിനായി പ്രത്യേക സാങ്കേതികവിദ്യ ഈ സംഘടനകൾക്കുണ്ട്. തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകൾ ദുരൂഹമാണ്. വടക്കൻ മലബാറിലെ, പ്രത്യേകിച്ചു മലപ്പുറം, കാസർഗോഡ് ജില്ലകളിലെയും തൃശൂരിലെയും ചില പൊലീസ് ഉദ്യോഗസ്ഥർക്കു കടത്തു സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പ്രതിവർഷം 100 കോടിയുടെ സ്വർണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നു, കൊടുവള്ളി സ്വദേശി ബഷീറിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണ്, രണ്ടു തീവ്രവാദ സംഘടനകളാണ് സ്വർണക്കടത്തിനു ചുക്കാൻ പിടിക്കുന്നത്, 35 സ്ത്രീകൾക്കു ചാവേർ പരീശീലനം നൽകിയാണ് കടത്തു നടത്തുന്നത്, ഇവരുടെ കുട്ടികളെയും സ്വർണക്കടത്തിന് ഉപയോഗിക്കുന്നു, സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് ജമാൽ കീഴടങ്ങുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ ഇതിനുമുമ്പും ഇതേമാർഗത്തിൽ സ്വർണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ജൂൺ മാസം മാത്രം നയതന്ത്രചാനൽ വഴി ഇവർ കടത്തിയത് 27 കിലോ സ്വർണമാണെന്നാണ് കണ്ടെത്തൽ. ഈ സ്വർണം എവിടെയാണ് എത്തിയതെന്നും ആരാണ് ഒളിപ്പിച്ചത് എന്നും അന്വേഷിക്കുകയാണ് കസ്റ്റംസ്. സന്ദീപ് നായരാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചന. ജൂൺ 24, 26 തീയതികളിലാണ് സ്വർണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽത്തന്നെയാണ് രണ്ട് തവണയും ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണം അയച്ചത് ദുബായിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി കെ റമീസിന് വേണ്ടിയാണ് സ്വർണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24-ന് ഒൻപത് കിലോ സ്വർണ്ണവും 26-ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയതെന്നും വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സന്ദീപ് നായർ എവിടെയാണ് ഈ സ്വർണം ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. വലിയ തുകയുടെ സ്വർണമാണ് ഇയാൾ ഒളിപ്പിച്ചിരിക്കുന്നത്.

റമീസിൽ നിന്ന് സ്വർണം വാങ്ങിയ മൂന്ന് പേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ ഇവരെക്കൂടി പ്രതികളാക്കുമെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്താനൊരുങ്ങുകയാണ് കസ്റ്റംസ്. കാലങ്ങളായി കേരളാ പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി ജലാൽ നാടകീയമായി ഇന്നലെ രാത്രിയോടെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടി രൂപയുടെ സ്വർണം കടത്തിയ കേസുകളിലെ പ്രതിയാണ് ജലാൽ. വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നയാളാണ് മൂവാറ്റുപുഴ സ്വദേശിയായ ജലാൽ. ഇയാൾക്ക് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതിയായ റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നതുമാണ്.

നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യകണ്ണിയാണ് ജലാൽ. എന്തിനാണ് ഇയാൾ വളരെപ്പെട്ടെന്ന് നേരിട്ട് വന്ന് ഹാജരായി കീഴടങ്ങിയതെന്നത് കസ്റ്റംസിനെ വെട്ടിലാക്കുന്നുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ജലാൽ മറ്റ് രണ്ട് പേർക്കൊപ്പമാണ് കീഴടങ്ങിയത്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

വളരെ നാടകീയമായി തിങ്കളാഴ്ച രാത്രിയാണ് പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വർണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ജലാൽ. തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജലാലിന് എതിരെയുണ്ട്. സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപ്പത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP