Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തർപ്രദേശിൽ വികാസ് ദുബെയുടെ വസതിയിൽ നിന്ന് തോക്കുകൾ കണ്ടെത്തി; എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായി ഉള്ളത് 21 പേർ; വികാസ് ദുബെ അടക്കം ആറ് പേർ

ഉത്തർപ്രദേശിൽ വികാസ് ദുബെയുടെ വസതിയിൽ നിന്ന് തോക്കുകൾ കണ്ടെത്തി; എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായി ഉള്ളത് 21 പേർ; വികാസ് ദുബെ അടക്കം ആറ് പേർ

സ്വന്തം ലേഖകൻ

ലഖ്നൗ: ഉത്തർപ്രദേശിൽ ഗുണ്ടാനേതാവായിരുന്ന വികാസ് ദുബെയുടെ വസതിയിൽ നിന്ന് തോക്കുകൾ കണ്ടെടുത്തെന്ന് പൊലീസ്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപ്പെടുത്തിയ എട്ട് പൊലീസുകാരിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കണ്ടെത്തിയതെന്നാണ് വിശദീകരണം.

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ 21 പ്രതികളാണ് ഉള്ളത്. ഇതിൽ വികാസ് ദുബെ അടക്കമുള്ള ആറ് പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. വികാസ് ദുബെയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തോക്കുകൾ പൊലീസുകാരുടേതാണെന്ന് ഉത്തർപ്രദേശ് പൊലീസ് എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി.

വികാസ് ദുബെയുടെ വീട്ടിലേയ്ക്ക് റെയ്ഡിന് പോയ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രാകൃതമായ നടപടിയാണുണ്ടായതെന്ന് കാൻപൂർ പൊലീസ് എസ്‌പി.പറഞ്ഞു. കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും ദുബെയുടെ സഹായികളുടെ വെടിയേൽക്കാതിരിക്കാൻ മൂത്രപ്പുരയിലേക്ക് ഓടിക്കയറിയ അഞ്ചുപൊലീസുകാരാണ് ആദ്യം കൊല്ലപ്പെട്ടത്. മുത്രപ്പുരയുടെ ചുറ്റിനും നിന്ന് വെടിവയ്ക്കുകയായിരുന്നു. എന്നാൽ പുറമേ നിന്ന് പൊലീസ് എത്താതിരുന്നതിനാൽ വെടിയേറ്റു വീണ് പൊലീസുകാരെ തുടർന്ന് വികാസ് ദുബെയും കൂട്ടരും വെട്ടിയും കുത്തിയും ദേഷ്യം തീർക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

വീട്ടിനകത്തേയ്ക്ക് കടന്ന ഡെപ്യൂട്ടീ സൂപ്രണ്ട് അടക്കമുള്ള മൂന്ന് പൊലീസുദ്യോഗസ്ഥരെ ദുബെ നേരിട്ടാണ് വധിച്ചതെന്ന് മുന്നേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിൽ ഡെപ്യൂട്ടീ സൂപ്രണ്ടിന് കോടാലികൊണ്ടും മാരകമായി മുറിവേറ്റിരുന്നു. മരണമടഞ്ഞ സർക്കിൾ ഓഫീസർക്ക് ഏറ്റ നാലു വെടിയുണ്ടകൾ വളരെ അടുത്തു നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP