Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി' എന്നു പറഞ്ഞു പിന്നാലെ കൂടി; പാതിരാത്രിയിൽ ബൈക്കിൽ പിന്തുടർന്ന യുവാവിനെ തുറന്നുകാട്ടി സ്‌റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി അസാനിയ നസ്രിൻ

'നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി' എന്നു പറഞ്ഞു പിന്നാലെ കൂടി; പാതിരാത്രിയിൽ ബൈക്കിൽ പിന്തുടർന്ന യുവാവിനെ തുറന്നുകാട്ടി സ്‌റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി അസാനിയ നസ്രിൻ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: തൊഴിൽപരമായ ആവശ്യത്തിനായുള്ള രാത്രിയാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറ സെലിബ്രിറ്റഇ സ്റ്റൈലിസ്റ്റ് അസാനിയ നസ്രിൻ. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടർന്ന കാര്യമാണ് അസാനിയ തുറന്നു പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പകർത്തിയിട്ടുണ്ട്.

'നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി' എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ അസാനിയ പറഞ്ഞു. വിഡിയോ പകർത്തുന്നത് കണ്ടപ്പോൾ ഇയാൾ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പിൽ പറയുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്പർ അടക്കം അസാനിയ പങ്കുവച്ചിട്ടുണ്ട്.

അർദ്ധരാത്രിയിൽ പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയും അസാനിയ കുറിപ്പിൽ ചേർത്തിട്ടുണ്ട്. ജോലിയുടെ ഭാഗമായാണ് താൻ രാത്രിയിൽ പുറത്തിറങ്ങിയതെന്നും അയാൾ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താൻ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോൾ വിയോജിക്കുകയും ചെയ്യുന്നവർ കമന്റുമായി എത്തരുതെന്നാണ് അസാനിയയുടെ വാക്കുകൾ. സ്വിഗ്ഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് അസാനിയയുടെ പോസ്റ്റ്.

പിന്നീട് പങ്കുവച്ച മറ്റൊരു കുറിപ്പിൽ ബൈക്കിന്റെ ഉടമയെ തുറന്നുകാട്ടിയിട്ടുമുണ്ട്. അബ്ദുൾ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ നടിമാരായ സാനി ഇയ്യപ്പൻ അടക്കമുള്ളവർ അസാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP