Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് ഞായറാഴ്ച മരിച്ച ചുനക്കര സ്വദേശി നസീറിന്; കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവർ 34 ആയി

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ്; വൈറസ് ബാധ സ്ഥിരീകരിച്ചത് ഞായറാഴ്ച മരിച്ച ചുനക്കര സ്വദേശി നസീറിന്; കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവർ 34 ആയി

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ കേരളത്തിൽ കോവിഡ് മരണം 34 ആയി.

ഞായറാഴ്ച പുലർച്ചെയായിരുന്നു നസീറിന്റെ മരണം. ജൂലൈ ആദ്യവാരമാണ് സൗദി അറേബ്യയിൽ നിന്ന് നസീർ ആലപ്പുഴയിൽ എത്തിയത്. അർബുദ രോഗത്തിന് പിന്നീട് ചികിത്സ തേടി. ഇതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീടാണ് കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നത്. അതുകൊണ്ട് തന്നെ ഇയാളിലൂടെ നിരവധി പേർക്ക് രോഗം പടരാനുള്ള സാധ്യത ഏറെയാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. അതോടൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലും ചകിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP